Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, January 6
    Breaking:
    • ഈജിപ്തില്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ അഗ്നിബാധ; ഏഴു പേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്ക്
    • ഒരുമിച്ചു കളിച്ചു വളർന്നവർക്ക് ഒന്നിച്ച് അന്ത്യവിശ്രമം; സഹോദരങ്ങളുടെ ഖബറടക്കം ഇന്ന് ദുബൈയിൽ
    • രണ്ടു വര്‍ഷമായി ഇസ്രായിലിലെ ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റെഡ് ക്രോസ്
    • ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു
    • ഷമൽരാജിന് കേളി യാത്രയയപ്പ് നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    രാജ്യരക്ഷക്ക് ഇന്ത്യ മുന്നണി അധികാരത്തിലെത്തണം- ജിദ്ദ പ്രവാസി യു.ഡി.എഫ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ മുഴുവൻ പ്രവാസി കുടുംബങ്ങളും യു.ഡി.എഫിന് വോട്ടുകൾ നൽകണമെന്ന് പ്രവാസി യു.ഡി.എഫ് ജിദ്ദയിൽ സംഘടിപ്പിച്ച നേതൃസംഗമം അഭ്യർത്ഥിച്ചു. ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യത്തിന് കളങ്കം ചാർത്തി മതത്തിൻ്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച ബി.ജെപി ഭരണം തുടരാൻ അനുവദിക്കരുത്.

    അധികാരത്തിൽ വന്നപ്പോൾ പ്രവാസി മന്ത്രിയും മന്ത്രാലയവും വേണ്ടെന്നു വെച്ച ബി.ജെ.പി സർക്കാർ അടിമുടി പ്രവാസി വിരുദ്ധവുമാണ്. അന്തർദേശീയ രംഗത്ത് ഇന്ത്യയുടെ അന്തസ്സും അഭിമാനവും കളഞ്ഞു കുളിച്ച മോദി സർക്കാറിനെ ഇനിയും വെച്ച് പൊറുപ്പിക്കരുതെന്ന് യോഗം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി കെ.എം.സി.സി മുഖ്യരക്ഷാധികാരി കെ.പി.മുഹമ്മദ് കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി യു.ഡി.എഫ് സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹഖീം പാറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. ട്രഷറർ വി.പി.മുസ്തഫ, ചെമ്പൻ അബ്ബാസ്, കെ.ടി.എ മുനീർ, നാസർ വെളിയംകോട്, വി.പി.അബ്ദു റഹ്മാൻ, സി.എം.അഹമ്മദ്, രാധാ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

    ജിദ്ദയിലെ കെ.എം.സി.സി, ഒ.ഐ.സി.സി ജില്ല ഭാരവാഹികളും മണ്ഡലം പ്രസിഡൻ്റ് സെക്രട്ടറിമാരും പങ്കെടുത്ത നേതൃസംഗമത്തിൽ പ്രവാസി യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ കർമ്മ പദ്ധതികൾക്ക് രൂപം നൽകി.

    ജില്ലാ കൺവെൻഷൻ നടത്താനും പാർലമെൻ്റ് മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കാനും, പഞ്ചായത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടികൾ നടത്താനും തീരുമാനിച്ചു. മുഴുവൻ പ്രവാസികളുടെയും ബന്ധുക്കളുടെയും വോട്ടുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക
    പ്രവാസി യു.ഡി.എഫ് സെൻട്രൽ കമ്മിറ്റിക്ക് കെ.എം.സി.സി, ഒ.ഐ, സി.സി സെൻട്രൽ നാഷണൽ ഭാരവാഹികൾ നേതൃത്വം നൽകും.
    കേരളത്തിലെ 20 പാർലമെൻ്റുകളിലും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് കൊണ്ടാണ് നേതൃസംഗമം സമാപിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഈജിപ്തില്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ അഗ്നിബാധ; ഏഴു പേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്ക്
    06/01/2026
    ഒരുമിച്ചു കളിച്ചു വളർന്നവർക്ക് ഒന്നിച്ച് അന്ത്യവിശ്രമം; സഹോദരങ്ങളുടെ ഖബറടക്കം ഇന്ന് ദുബൈയിൽ
    06/01/2026
    രണ്ടു വര്‍ഷമായി ഇസ്രായിലിലെ ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റെഡ് ക്രോസ്
    06/01/2026
    ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു
    06/01/2026
    ഷമൽരാജിന് കേളി യാത്രയയപ്പ് നൽകി
    06/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version