ജിദ്ദ- ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖാലിദ് ബിൻ വലീദ് എലഗൻസ് പാർക്കിൽ സംഘടിപ്പിച്ച ഇഫ്താറിൽ 1500 ൽ അധികം ആളുകൾ പങ്കെടുത്തു. ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യവസായ രംഗങ്ങളിൽ നിന്നുള്ള വ്യക്തിത്വങ്ങളുടെയും അതിലുപരി സാധാരണക്കാരുടെയും സാന്നിധ്യം കൊണ്ട് ഇഫ്താർ സംഗമം ഏറെ ശ്രദ്ധേയമായി.

വർഷങ്ങളായി മെഗാ ഇഫ്താറുകൾ സംഘടിപ്പിക്കുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി വരും വർഷങ്ങളിലും വിപുലമായ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ജില്ലാ, മുൻസിപ്പൽ,പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group