ജിദ്ദ : പ്രവാസി കൂട്ടായ്മയായ ‘പുണർതം’ നോമ്പുതുറയും അതോടനുബന്ധിച്ചുള്ള മോട്ടിവേഷൻ ക്ലാസും ശ്രദ്ധേയമായി. ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവരും കുടുംബിനികളും പങ്കെടുത്ത പരിപാടി ചെയർമാൻ ഉണ്ണീൻ പുലാക്കൽ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന വേദിയിൽ പുണർതം ടീം കോ ഓർഡിനേറ്റർ ഹസ്സൻ കൊണ്ടോട്ടിയുടെ മകൾ റിഷ്നി ഹസ്സൻ നടത്തിയ മോട്ടിവേഷൻ ക്ലാസ്സ് കുടുംബിനികളും വിദ്യാർത്ഥികളും ഏറെ ശ്രദ്ധാപൂർവ്വമാണ് ശ്രവിച്ചത്. റിലേഷൻഷിപ്പ് എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മോട്ടിവേഷൻക്ലാസ്.
മക്കൾക്ക് ആദ്യത്തെ മോട്ടിവേഷൻ തങ്ങളുടെ രക്ഷിതാക്കളിൽ നിന്നാണ് എന്നും അവരുടെ ജീവിതം മക്കളിൽ ഏറെ സ്വാധീനം ചെലുത്തുന്നതാണ് എന്നും റിഷ്നി ഹസ്സൻ പറഞ്ഞു.
സി. എം അഹമ്മദ് ആക്കോട് അധ്യക്ഷത വഹിച്ചു .ഹുസൈൻ ചുള്ളിയോട് ‘ കബീർ കൊണ്ടോട്ടി, യൂസഫ് കോട്ട, ഗഫൂർ ചാലിൽ. ഡോ. ഹാരിസ്’. നാസർ കോഴിത്തൊടി ‘ ഹബീബ റഹീം . ഡോ. മിർസാന, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ, ബൈജു ദാസ്. ശ്രീത അനിൽ, അജിത സലിം തുടങ്ങിയവർ ആശംസകൾ നേർന്നു. മുജീബ് പാക്കട, മുസ്തഫ കുന്നുംപുറം, മുബാറക് വാഴക്കാട്, നജീബ് കോതമംഗലം, അഷ്റഫ് കാലിക്കറ്റ്’തുടങ്ങിയവർ നേതൃത്വം നൽകി.
സഫയർ ഹോട്ടൽ മാനേജ്മെൻറ് ഹംസയുടെയും റിയാസിന്റെയും നേതൃത്വത്തിലാണ് സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിയത്. അഷ്റഫ് ചുക്കൻ സ്വാഗതവും റഹീം കാക്കൂർ നന്ദിയും പറഞ്ഞു.