ജിദ്ദ- ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർക്കായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം നടത്തി. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമത്തിൽ ശിഹാബ് സലഫി എടക്കര സംസാരിച്ചു.
റമദാൻ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യങ്ങളുടെ പൂക്കാലമാണെന്നും ആ മാസത്തിലെ ഓരോ ചെറിയ സമയവും സൽകർമ്മത്തിന് വേണ്ടി ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തിൽ നൂർഷാ വള്ളിക്കുന്ന് സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group