റിയാദ് – പരിശുദ്ധ ഹജ്ജിനായി റിയാദില്‍ നിന്നും പുറപ്പെടുന്നവര്‍ക്ക് ഐസിഎഫ് റിയാദ് യാത്രയയപ്പ് നല്‍കി. വിവിധ ഹംലകള്‍ വഴി ഈ വര്‍ഷം ഹജ്ജിനായി പോകുന്നവര്‍ക്ക് വേണ്ടിയുള്ള ഹജ്ജ് ക്ലാസില്‍ പങ്കെടുത്തവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
കഴിഞ്ഞ നാലു ആഴ്ചകളായി ഹാജിമാര്‍ക്ക് ഐസിഎഫ് റിയാദിന്റെ കീഴിലുള്ള അല്‍ ഖുദ്‌സ് ഉംറ സര്‍വ്വിസ് വക ഹജ്ജ് ക്ലാസുകള്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി സംഘടിപ്പിച്ചിരുന്നു.
കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ രചിച്ച മലയാളത്തിലെ ആധികാരിക ഹജ്ജ് വിശദീകരണ ഗ്രന്ഥമായ ‘അല്‍ ഹജ്ജ് ‘ ഹാജിമാര്‍ക്ക് ഉപാഹാരമായി നല്‍കി. ഐസിഎഫ് നാഷണല്‍ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് ഉമര്‍ പന്നിയൂര്‍ ആദ്യ വിതരണം നടത്തി. ഹാജിമാര്‍ക്കുള്ള ഐ സി എഫ് റിയാദിന്റെ ഉപഹാരം, ഐ സി എഫ് റിയാദ് സെന്‍ട്രല്‍ വിദ്യാഭ്യാസ പ്രസിഡന്റ് ഇസ്മായില്‍ സഅദി വിതരണം നടത്തി.
ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് നാസര്‍ അഹ്‌സനി ഉത്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍, റിയാദ് സെന്‍ട്രല്‍ ദഅവ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ബദിയ അധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറി അസീസ് പാലൂര്‍ നന്ദിയും പറഞ്ഞു.
ക്യാബിനറ്റ് അംഗങ്ങളായ ബഷീര്‍ മിസ്ബാഹി, ഷമിര്‍ രണ്ടത്താണി, ഇബ്രാഹിം കരീം, ലെത്തീഫ് മിസ്ബാഹി, ലെത്തീഫ് മാനിപുരം, ജബ്ബാര്‍ കുനിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group