റിയാദ്– ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ച ഐ.സി.എഫ് ഗുറാബി-അൽ അമൽ യൂണിറ്റ് പ്രവർത്തകൻ സ്വാലിഹ് കോവൂരിന്റെ മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ ഇന്നലെ ഖബറടക്കി. എക്സിറ്റ് 15-ലെ അൽ റാജ്‌ഹി മസ്ജിദിൽ അസർ നമസ്‌കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നിരവധി ഐ.സി.എഫ് സഹപ്രവർത്തകർ, അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനമായ യു.പി.സിയിലെ മാനേജ്‌മെന്റ് പ്രതിനിധികൾ, സഹപ്രവർത്തകർ, ഒമാൻ, ദുബൈ, ജിദ്ദ എന്നിവിടങ്ങളിൽ നിന്നെത്തിയ ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി വൻ ജനാവലി പങ്കെടുത്തു. ഐ.സി.എഫിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. പ്രവാസ ജീവിതത്തിലെ ഊഷ്മളമായ സൗഹൃദങ്ങളാലും സജീവമായ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളാലും ശ്രദ്ധേയനായിരുന്നു പരേതനായ സ്വാലിഹ് കോവൂർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



