Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • ഇസ്രായിൽ ധനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും; ഇന്ത്യയും ഇസ്രായിലും തമ്മിലുള്ള നിക്ഷേപ ഉടമ്പടി ഉടൻ
    • നിഴൽ വിരുന്നൊരുക്കി രാത്രിമാനം, പൂർണ ചന്ദ്രഗ്രഹണത്തിന്റെ അത്ഭുത വിരുന്നിൽ ലോകം
    • ഇസ്രായിലിലെ റാമോണ്‍ വിമാനത്താവളത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം, പാസഞ്ചർ ടെർമിനൽ തകർന്നു
    • പരസ്യങ്ങള്‍ക്ക് വിദേശ സെലിബ്രിറ്റികള്‍: അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി മീഡിയ റെഗുലേഷൻ
    • നന്ദി, വന്നതിനും ഭക്ഷണം കഴിച്ചതിനും അഭിപ്രായം അറിയിച്ചതിനും- ജലീലിന് പി.കെ ഫിറോസിന്റെ നന്ദി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മുസ്‌ലിം ബ്രദര്‍ഹുഡിനെ പിരിച്ചു വിടണമെന്ന് സൗദി പണ്ഡിതൻ, സമുദായത്തെ വിഭജിച്ചുവെന്നും ആയിദ് അൽ ഖർനി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/04/2024 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ആയിദ് അൽ ഖർനി
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ഏകദൈവ വിശ്വാസത്തിന് പുതിയ വ്യാഖ്യാനം ചമച്ചു

    ജിദ്ദ – മുസ്‌ലിം ബ്രദര്‍ഹുഡിനെ പിരിച്ചുവിടുക മാത്രമാണ് ഏക പോംവഴിയെന്ന് പ്രമുഖ ഇസ്‌ലാമിക പ്രബോധകന്‍ ഡോ. ആയിദ് അല്‍ഖര്‍നി പറഞ്ഞു. ഇംഗ്ലീഷ്, ഫ്രഞ്ച് കൊളോണിയലിസത്തേക്കാളും അധിനിവേശത്തേക്കാളും മുസ്‌ലിം ബ്രദര്‍ഹുഡ് മുസ്‌ലിം സമുദായത്തിന് അപകടകരമാണ്. രക്ഷപ്പെടാന്‍ പഴുതില്ലാത്ത അവസ്ഥയിലാണ് ബ്രദര്‍ഹുഡ് എത്തിച്ചേര്‍ന്നിരിക്കുന്നത്. സംഘടന പിരിച്ചുവിടുക മാത്രമാണ് ഏക പോംവഴി. രണ്ടാം ഖലീഫ ഉമര്‍ ബിന്‍ അല്‍ഖത്താബ് (റ) ഇപ്പോള്‍ രാഷ്ട്ര ഭരണാധികാരിയായിരുന്നെങ്കില്‍ ബ്രദര്‍ഹുഡ്കാരനല്ലാത്തതിന്റെ പേര്‍ ബ്രദര്‍ഹുഡുകാര്‍ അദ്ദേഹത്തോട് നീരസവും എതിര്‍പ്പും പ്രകടിപ്പിക്കുമായിരുന്നു.

    നൂറു വര്‍ഷത്തോളമായി ബ്രദര്‍ഹുഡുകാര്‍ക്ക് ബാധിച്ച മാരകമായ പത്തു പിഴവുകള്‍ ബ്രദര്‍ഹുഡിന്റെ ചരിത്രത്തെയും സമൂഹത്തിന് അവരുണ്ടാക്കുന്ന അപകടങ്ങളെയും കുറിച്ച എം.ബി.സി-1 ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് ഡോ. ആയിദ് അല്‍ഖര്‍നി അക്കമിട്ട് നിരത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏകദൈവ വിശ്വാസവും യഥാര്‍ഥ വിശ്വാസവും പ്രചരിപ്പിക്കുന്നതില്‍ വീഴ്ച വരുത്തല്‍, രാഷ്ട്രീയത്തില്‍ മുഴുകല്‍, പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ ഭരണത്തിലേറാനുള്ള ശ്രമം, ദൈവീക സങ്കല്‍പത്തില്‍ അധിഷ്ഠിതമായ ഏകദൈവ വിശ്വാസത്തിനു പകരം ഭരണത്തില്‍ അധിഷ്ഠിതമായ ഏകദൈവ വിശ്വാസം എന്ന പുതിയ കണ്ടുപിടുത്തം, ജീവനും സ്വത്തും ജന്മദേശവും നഷ്ടപ്പെട്ടാലും ഖിലാഫത്ത് സ്ഥാപിക്കാനും ഈയാവശ്യം വിശുദ്ധീകരിക്കാനുമുള്ള വ്യഗ്രത, വിശ്വസ്തതയുടെയും നിരാകരണത്തിന്റെയും സിദ്ധാന്തത്തില്‍ വെള്ളം ചേര്‍ത്ത് തങ്ങളോട് യോജിക്കുന്നവരെ പ്രശംസിക്കുകയും വിയോജിക്കുന്നവരെ വെറുക്കുകയും ചെയ്യല്‍, മാതൃരാജ്യത്തിന്റെ പ്രശ്‌നം ഗൗനിക്കാതിരിക്കല്‍, ലോകത്തെയാകെ മാതൃഭൂമിയാക്കല്‍, തെറ്റായ കാരണങ്ങളാല്‍ ദേശസ്‌നേഹത്തില്‍ വെള്ളം ചേര്‍ക്കല്‍ എന്നിവയെല്ലാം ബ്രദര്‍ഹുഡുകാരുടെ ഭാഗത്തുള്ള മാരകമായ പിഴവുകളാണ്.

    ബ്രദര്‍ഹുഡുകാര്‍ വെറുപ്പുളവാക്കുന്ന കക്ഷിത്വം സ്വീകരിച്ചു. ഇത് ബ്രദര്‍ഹുഡുകാരും അല്ലാത്തവരുമായി സമുദായത്തെ രണ്ടായി വിഭജിച്ചു. ഇസ്‌ലാമിക വിജ്ഞാനത്തെ അവര്‍ അവണിച്ചു. മതപരമായ വിദ്യാഭ്യാസം നേടുന്നതിനെ ഇകഴ്ത്തി. രാഷ്ട്രീയം, തെരഞ്ഞെടുപ്പ്, പാര്‍ലമെന്റ്, ഭരണം, ഖിലാഫത്ത്, യാഥാര്‍ഥ്യത്തെ കുറിച്ച ആശയങ്ങള്‍ എന്നിവയിലേക്ക് യുവാക്കളെ ആകര്‍ഷിച്ചു. സുന്നികളെയും സമൂഹത്തെയും സച്ചരിതരായ മുന്‍ഗാമികളുടെ അനുയായികളെയും തള്ളിപ്പറഞ്ഞായാലും സഫവി ആശയം, ഖുമൈനിസം എന്നീ ആശയ സംഹിതകളുമായുള്ള അനുരഞ്ജനം. ഖുമൈനിസവും സഫവി ആശയവും കാണുന്ന മഹ്ദിയെ പോലെയാണ് ബ്രദര്‍ഹുഡുകാര്‍ ഖലീഫയെ കാണുന്നത്.

    തെറ്റുകള്‍ അംഗീകരിക്കാതെ ഇരുണ്ട തുരങ്കത്തില്‍ എക്കാലവും തുടരുന്നു എന്നതും ബ്രദര്‍ഹുഡുകാരുടെ ഭാഗത്തുള്ള മാരകമായ പിഴവാണ്. ബ്രദര്‍ഹുഡുകാരും സഫവി ചിന്താഗതിക്കാരും പല സമാന ആശയങ്ങളും പരസ്പരം പങ്കുവെക്കുന്നു. സഫവികള്‍ വിപ്ലവത്തിന്റെ കയറ്റുമതി എന്ന ആശയം മുറുകെ പിടിക്കുന്നു. ബ്രദര്‍ഹുഡുകാര്‍ ദൈവീക ഭരണത്തിന്റെ അന്താരാഷ്ട്രവാദം മുന്നോട്ടുവെക്കുന്നു. ബ്രദര്‍ഹുഡുകാര്‍ അടിച്ചമര്‍ത്തലിനെ കുറിച്ച് പറയുമ്പോള്‍ സഫവികള്‍ ഹുസൈന്റെ വധം പറയുന്നു. ബ്രദര്‍ഹുഡുകാര്‍ ഖിലാഫത്ത് എന്ന ആശയം പ്രചരിപ്പിക്കുമ്പോള്‍ സഫവികള്‍ ഇമാമത്ത് എന്ന ആശയമാണ് പറയുന്നത്.

    ദൈവീക സങ്കല്‍പത്തില്‍ അധിഷ്ഠിതമായ ഏകദൈവ വിശ്വാസത്തിനു പകരം ഭരണത്തില്‍ അധിഷ്ഠിതമായ ഏകദൈവിശ്വാസം എന്ന ആശയം പുതുതായി കണ്ടുപിടിച്ചതിലൂടെ ഭരണാധികാരികളെ അവിശ്വാസികളായി മുദ്രകുത്താനും ഭരണം പിടിച്ചടക്കാനുമാണ് ബ്രദര്‍ഹുഡുകാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ചരിത്രത്തില്‍ ഒരിക്കലും ഈ ലക്ഷ്യം കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. എവിടെയും ഒരിക്കലും അവര്‍ക്ക് ഭരണം ലഭിച്ചില്ല. തങ്ങളുടെ തിന്മകളില്‍ നിന്ന് മുസ്‌ലിംകളെ അവര്‍ മോചിപ്പിക്കുകയും ചെയ്തില്ല.

    എക്കാലവും ഭരണാധികാരികളോട് ശത്രുത വെച്ചുപുലര്‍ത്തുന്നതാണ് ബ്രദര്‍ഹുഡുകാരുടെ രീതി. ഭരണാധികാരികളെ മുസ്‌ലിംകളായി പോലും അവര്‍ കാണുന്നില്ല. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനും കുഴപ്പങ്ങള്‍ തടയാനും ശ്രമിച്ചും സുന്നത്ത് ജമാഅത്തിന്റെ രീതിശാസ്ത്രം പിന്തുടര്‍ന്നും ഇസ്‌ലാമിക ചരിത്രത്തിലെ മഹാപണ്ഡിതര്‍ കാലാകാലങ്ങളായി ഭരണാധികാരികളുമായും രാഷ്ട്രവുമായും യോജിച്ചുപോന്നവരാണെന്നും ഡോ. ആയിദ് അല്‍ഖര്‍നി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇസ്രായിൽ ധനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും; ഇന്ത്യയും ഇസ്രായിലും തമ്മിലുള്ള നിക്ഷേപ ഉടമ്പടി ഉടൻ
    08/09/2025
    നിഴൽ വിരുന്നൊരുക്കി രാത്രിമാനം, പൂർണ ചന്ദ്രഗ്രഹണത്തിന്റെ അത്ഭുത വിരുന്നിൽ ലോകം
    07/09/2025
    ഇസ്രായിലിലെ റാമോണ്‍ വിമാനത്താവളത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം, പാസഞ്ചർ ടെർമിനൽ തകർന്നു
    07/09/2025
    പരസ്യങ്ങള്‍ക്ക് വിദേശ സെലിബ്രിറ്റികള്‍: അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി മീഡിയ റെഗുലേഷൻ
    07/09/2025
    നന്ദി, വന്നതിനും ഭക്ഷണം കഴിച്ചതിനും അഭിപ്രായം അറിയിച്ചതിനും- ജലീലിന് പി.കെ ഫിറോസിന്റെ നന്ദി
    07/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.