Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 10
    Breaking:
    • മാധ്യമ സാക്ഷരതയുടെ തിളക്കത്തിൽ ‘ഖാഇദ്’; കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പഠനക്യാമ്പ് ശ്രദ്ധേയമായി
    • മലയാളം മിഷൻ ഭാഷ മയൂരം പുരസ്‌കാരം അംബു സതീഷിന്
    • റമദാൻ വിപണിയിൽ വിലക്കുറവിന്റെ വിസ്മയവുമായി ജിദ്ദ ഹൈപ്പർ അൽ വഫ; വൻ ഓഫറുകളുമായി ‘റമദാൻ ഡീൽസ്’
    • കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    • ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ട്രാഫിക് പിഴ പരിശോധിക്കാൻ ആളുകൾ കൂട്ടമായെത്തി, സൗദിയിൽ വിവിധ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനം മുടക്കി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം05/04/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ട്രാഫിക് പിഴ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ പിഴ പരിശോധിക്കാന്‍ നിരവധി പേര്‍ ഒന്നിച്ചെത്തിയതോടെ സൗദിയിലെ ബാങ്കുകളുടെയടക്കം പിഴ പരിശോധന സംവിധാനങ്ങളും സൈറ്റുകളും പ്രവര്‍ത്തന രഹിതമായി.

    ഇന്നലെ രാത്രി തുടങ്ങിയ പണിമുടക്ക് ഇപ്പോഴും തുടരുകയാണ്. ചില അബ്ശിര്‍ എകൗണ്ടുകളും പ്രവര്‍ത്തിക്കുന്നില്ല. അതേസമയം ചില പിഴ പരിശോധന സൈറ്റുകളില്‍ ഇതുവരെ കാണിച്ചിരുന്ന പിഴ സംഖ്യകള്‍ ഇപ്പോള്‍ കാണിക്കുന്നില്ല. പിഴകള്‍ പരിശോധിക്കാന്‍ എല്ലാവരും ഒരേസമയം ആപ്പുകള്‍ തുറന്നതാണ് പ്രശ്‌നമെന്ന് കസ്റ്റമര്‍ സര്‍വീസുകാര്‍ പറയുന്നു. വൈകാതെ എല്ലാം പ്രവര്‍ത്തനനിരതമാകുമെന്നാണ് വിവരം. കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ 50 വരെ അടച്ചാല്‍ മതിയെന്ന് ഇന്നലെ രാത്രിയാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് 2024 ഏപ്രില്‍ പതിനെട്ടിനു മുമ്പ് രജിസ്റ്റര്‍ ചെയ്തതോ ചെയ്യുന്നതോ ആയ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ആഭ്യന്തര മന്ത്രാലയം 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇളവ് ആനുകൂല്യം ലഭിക്കാന്‍ ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയതും ചുമത്തുന്നതുമായ മുഴുവന്‍ പിഴകളും ആറു മാസത്തിനകം അടച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മുഴുവന്‍ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ പ്രത്യേകം പ്രത്യേകമായോ അടക്കാവുന്നതാണ്. ഇളവ് ആനുകൂല്യം ലഭിക്കാന്‍ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്താന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

    ട്രാഫിക് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച ശേഷം നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങളില്‍ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 25 ശതമാനം വരെ പിഴയിളവ് അനുവദിക്കും. ഗതാഗത നിയമ ലംഘനം രജിസ്റ്റര്‍ ചെയ്തതില്‍ അപ്പീല്‍ നല്‍കാനും പിഴ അടക്കാനുമുള്ള നിയമാനുസൃത സമയം അവസാനിച്ച ശേഷം ഇത്തരക്കാരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പിഴ വസൂലാക്കും. വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാധി വേഗത്തിലും 50 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാധി വേഗത്തിലും 30 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ ഇളവ് കാലയളവില്‍ നടത്തുന്നവര്‍ക്ക് പിഴയിളവ് ആനുകൂല്യം ലഭിക്കില്ല.

    ധനമന്ത്രാലയവുമായും സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായും ഏകോപനം നടത്തിയാണ് ട്രാഫിക് പിഴയിളവ് നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഏപ്രില്‍ 18 മുതല്‍ ഒക്‌ടോബര്‍ 18 വരെയുള്ള കാലത്താണ് ഇളവുകളോടെ പിഴകള്‍ അടക്കേണ്ടത്. ഇപ്പോള്‍ പ്രഖ്യാപിച്ച സാവകാശത്തിനകം ഇളവ് പ്രയോജനപ്പെടുത്തി പിഴകള്‍ അടക്കാത്ത പക്ഷം പിഴകള്‍ അതേപോലെ പൂര്‍ണ തോതില്‍ ശേഷിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ശുക്‌റ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Applications Fine Traffic
    Latest News
    മാധ്യമ സാക്ഷരതയുടെ തിളക്കത്തിൽ ‘ഖാഇദ്’; കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പഠനക്യാമ്പ് ശ്രദ്ധേയമായി
    10/02/2026
    മലയാളം മിഷൻ ഭാഷ മയൂരം പുരസ്‌കാരം അംബു സതീഷിന്
    10/02/2026
    റമദാൻ വിപണിയിൽ വിലക്കുറവിന്റെ വിസ്മയവുമായി ജിദ്ദ ഹൈപ്പർ അൽ വഫ; വൻ ഓഫറുകളുമായി ‘റമദാൻ ഡീൽസ്’
    10/02/2026
    കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    10/02/2026
    ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
    10/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version