ദമാം – ഇന്നു മുതല്‍ അടുത്ത വ്യാഴം വരെയുള്ള ദിവസങ്ങളില്‍ കിഴക്കന്‍ പ്രവിശ്യയില്‍ കൊടും ചൂട്് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഈ ദിവസങ്ങളില്‍ കൂടിയ താപനില 50 ഡിഗ്രി വരെയായി ഉയരും. പ്രവിശ്യയില്‍ ദമാം, ദഹ്റാന്‍, അല്‍ഹസ, ഹഫര്‍ അല്ബാത്തിന് എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുക.
കടുത്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികളോട്് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയില്‍ കൊടും ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ സൗദിയിലെ ഹൈറേഞ്ചുകളില്‍ മഴക്കു സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group