Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം പാകിസ്ഥാന്‍ ഇറാന് കൈമാറി
    • ഇറാഖില്‍ സൈനിക മെഡിക്കല്‍ സെന്ററിനു നേരെ വ്യോമാക്രമണം; ഏഴു സൈനികര്‍ കൊല്ലപ്പെട്ടു
    • പ്രതിസന്ധിയിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് എം. കെ. മുനീർ
    • കിഴക്കന്‍ പ്രവിശ്യയില്‍ വീടുകള്‍ക്ക് മേല്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു
    • സൗദിയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഫീസുകളും പിഴകളും കൂടാതെ രാജ്യം വിടാന്‍ അവസരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മിനായിൽ ഹജ്ജ് തീർഥാടകർക്കായി 1,200 കിടക്കകളുള്ള മൂന്ന് ഫീൽഡ് ആശുപത്രികളും 200 കിടക്കകളുള്ള എമർജൻസി ആശുപത്രിയും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഹാജിമാര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കാന്‍ മിനായില്‍ മൂന്നു ഫീല്‍ഡ് ആശുപത്രികള്‍ സജ്ജീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഖാലിദ് ആലുതാലിഅ് പറഞ്ഞു. നാഷണല്‍ ഗാര്‍ഡ്, പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെയാണ് 1,200 കിടക്കകളുള്ള മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍ മിനായില്‍ സജ്ജീകരിച്ചത്. 200 കിടക്കകളുള്ള പുതിയ എമര്‍ജന്‍സി ആശുപത്രിയും മിനായില്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 71 പുതിയ എമര്‍ജന്‍സി പോയിന്റുകള്‍, 900 ആംബുലന്‍സുകള്‍, 11 എയര്‍ ആംബുലന്‍സുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.


    തീര്‍ഥാടകരുടെ പൊതുവായ ആരോഗ്യ നില സുസ്ഥിരവും ആശ്വാസകരവുമാണ്. ഹജ് സീസണിനായി തയാറാക്കിയ ആരോഗ്യ പദ്ധതികള്‍ വിജയകരമായും വഴക്കത്തോടെയും പുരോഗമിക്കുന്നു. തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ തീര്‍ഥാടകര്‍ക്ക് 98,000 ലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികളുടെ അഭാവം ഉറപ്പാക്കുന്നതിന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) ക്കു കീഴിലെ ടീമുകള്‍ നിരവധി അനുമാനങ്ങളും വിശകലനങ്ങളും നടപടിക്രമങ്ങളും നടത്തുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഏറ്റവും തിരക്കേറിയ പ്രദേശങ്ങളില്‍ മരുന്നുകള്‍ അടക്കമുള്ള മെഡിക്കല്‍ വസ്തുക്കളുടെ ഡെലിവറി വേഗത്തിലാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ആഗോളതലത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. മരുന്നുകള്‍ എത്തിക്കുന്നതിന് ആവശ്യമായ സമയം ഒരു മണിക്കൂറില്‍ നിന്ന് അഞ്ച് മിനിറ്റായി കുറക്കാന്‍ ഈ സാങ്കേതികവിദ്യകളുടെ ഉപയോഗം സഹായിക്കും.


    കുതിച്ചുയരുന്ന ചൂടിനെ നേരിടാന്‍ ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 400 വാട്ടര്‍ കൂളറുകള്‍ അധികമായി സ്ഥാപിച്ചിട്ടുണ്ട്. നിരവധി മിസ്റ്റിംഗ് ഫാനുകളും പുതുതായി സ്ഥാപിച്ചിട്ടുണ്ട്. തണലുള്ള സ്ഥലങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഖാലിദ് ആലുതാലിഅ് പറഞ്ഞു.


    ഇന്നു മുതല്‍ അടുത്ത ഞായറാഴ്ച വരെ പുണ്യസ്ഥലങ്ങളിലെ പ്രതീക്ഷിക്കുന്ന താപനില 32 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ വക്താവ് സ്വാലിഹ് ബിന്‍ ദഖീല്‍ പറഞ്ഞു. തീര്‍ഥാടകര്‍, തൊഴിലാളികള്‍, പുണ്യസ്ഥലങ്ങളില്‍ സന്നിഹിതരായവര്‍ എന്നിവര്‍ ഉയര്‍ന്ന താപനിലയില്‍ തുറന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം. പുണ്യസ്ഥലങ്ങളില്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രതിദിനം 4,000 ലേറെ ലബോറട്ടറി പരിശോധനകള്‍ നടത്തുന്നുണ്ടെന്നും സ്വാലിഹ് ബിന്‍ ദഖീല്‍ പറഞ്ഞു.


    അതിനിടെ, ആരോഗ്യ മന്ത്രിയും ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഫഹദ് അല്‍ജലാജില്‍ ഈസ്റ്റ് അറഫ ആശുപത്രിയില്‍ അടിയന്തര ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായ തീര്‍ഥാടകനെ സന്ദര്‍ശിച്ചു. ഇത്തവണത്തെ ഹജ് സീസണില്‍ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളില്‍ ഒന്നില്‍ നടത്തുന്ന ആദ്യത്തെ എമര്‍ജന്‍സി ഓപ്പറേഷനാണിത്. ഹജ് സീസണിനുള്ള സുസജ്ജത ഉറപ്പാക്കാനും നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുമായി പുണ്യസ്ഥലങ്ങളിലെ ആശുപത്രികള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു മന്ത്രി ഈസ്റ്റ് അറഫ ആശുപത്രി സന്ദര്‍ശിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം പാകിസ്ഥാന്‍ ഇറാന് കൈമാറി
    25/03/2026
    ഇറാഖില്‍ സൈനിക മെഡിക്കല്‍ സെന്ററിനു നേരെ വ്യോമാക്രമണം; ഏഴു സൈനികര്‍ കൊല്ലപ്പെട്ടു
    25/03/2026
    പ്രതിസന്ധിയിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് എം. കെ. മുനീർ
    25/03/2026
    കിഴക്കന്‍ പ്രവിശ്യയില്‍ വീടുകള്‍ക്ക് മേല്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു
    25/03/2026
    സൗദിയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഫീസുകളും പിഴകളും കൂടാതെ രാജ്യം വിടാന്‍ അവസരം
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version