റിയാദ്- വെല്‍ഡിങ് ജോലിക്കിടയില്‍ ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കുപറ്റിയ ആലപ്പുഴ സ്വദേശിക്ക് ഷിഫ മലയാളി സമാജം സഹായം നല്കി. ഷിഫാ സനയില്‍ വെല്‍ഡിങ് ജോലി ചെയ്തുവരുന്ന ആലപ്പുഴ സ്വദേശി ശരത് ശശിക്ക് ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ച് താടിയെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ സഹായം വൈസ് പ്രസിഡണ്ട് സന്തോഷ് തിരുവല്ല കൈമാറി.
ഉദരസംബന്ധമായ അസുഖം മൂലം നാട്ടില്‍ ചികിത്സയിലുളള മലപ്പുറം സ്വദേശി മുനീറിനുള്ള സഹായം സെക്രട്ടറി പ്രകാശ് ബാബു വടകര കൈമാറി. പ്രസിഡണ്ട് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സജീര്‍ കല്ലമ്പലം സ്വാഗതം ആശംസിച്ചു രക്ഷാധികാരികളായ മോഹന്‍ കരുവാറ്റ, മധു വര്‍ക്കല, ഉമ്മര്‍ അമാനത്ത്, മുജീബ് കായംകുളം, ഹനീഫ കൂട്ടായി, രതീഷ് നാരായണന്, റഹീം പറക്കോട്, ബിജു മടത്തറ, ബാബു കണ്ണൂര്‍, രജീഷ് ആറളം എന്നിവര്‍ സംസാരിച്ചു.