റിയാദ്- റിയാദില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര മധ്യേ കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് മൂലയില്‍ സാലിം (37) ആണ് ഹനാകിയയില് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. ആയിശയാണ് മാതാവ്. ഭാര്യ നസീബ. ലഹ്ന, അമാസ്, ഹൈഫ മക്കളാണ്. ഉഖ്ലതുസുഖൂര്‍ ആശുപത്രിയിലുള്ള മൃതദേഹം സൗദിയില്‍ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സദ്വ ഭാരവാഹികളും ജീവകാരുണ്യ പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂരും രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group