ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ സബിയയിൽ ജോലി ചെയ്തിരുന്ന താനൂർ പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ഹൃദയാഘാതം മൂലം മരണപ്പെട്ടു. സബിയയിലെ ബൂഫിയയിൽ ജോലി ചെയ്ത് കൊണ്ടിരിക്കെ ഞായറാഴ്ച രാവിലെ കുഴഞ്ഞ് വീഴുകയും സബിയ ജനറൽ ഹോസ്പിറ്റലിൽ വെച്ച് ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.
മൃതദേഹം സൗദിയിൽ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഷംസു പൂക്കോട്ടൂർ, സബിയ കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് സാലിം നെച്ചിയിൽ, ആരിഫ് ഒതുക്കുങ്ങൽ, ബഷീർ ഫറോക്ക്, കരീം മുസ്ലിയാരങ്ങാടി തുടങ്ങിയവർ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group