റിയാദ്– സൗദി അറേബ്യയിലെ ഹരീഖിലെ ഓറഞ്ച് ഫെസ്റ്റില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് ഘടകത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു യാത്ര. വിവിധ ഓറഞ്ച് തോട്ടങ്ങളും മാര്‍ക്കറ്റുകളും സന്ദര്‍ശിച്ചും ബാര്‍ബിക്യു നൈറ്റ് സംഘടിപ്പിച്ചുമായിരുന്നു യാത്ര.
റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഹരീഖ് ഗ്രാമം. 10 വര്‍ഷമായി ഇവിടെ ഓറഞ്ച് ഫെസ്റ്റ് ആരംഭിച്ചിട്ട്.
വാഴ, മുരിങ്ങ, കപ്പ, മാവ്, തെങ്ങ്, കറിവേപ്പില, ചേമ്പ്, ചേന തുടങ്ങി മലയാളികള്‍ക്ക് പരിചയമുള്ള പലതരം കാര്‍ഷിക വിളകള്‍ ഇവിടെയുണ്ട്. മിക്ക തോട്ടങ്ങളിലും കൃഷി കൈകാര്യം ചെയ്യുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ടീം അംഗങ്ങളാണ്. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കുടുംബാംഗങ്ങളുമായി ചെയര്‍മാന്‍ റാഫി പാങ്ങോടിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഹരീഖ് സന്ദര്‍ശിക്കാറുണ്ട്. റാഫി പാങ്ങോടിന് പുറമെ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ റഷീദ് ചിലങ്ക, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, സൗദി ജിസിസി വനിത കോഡിനേറ്റര്‍ കമര്‍ ബാനു ടീച്ചര്‍, സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ പി ഹരികൃഷ്ണന്‍, റിയാദ് സെന്റര്‍ കമ്മിറ്റി ട്രഷറര്‍ സജീര്‍ പെരുംകുളം, സൗദി നാഷണല്‍ കമ്മിറ്റി ലീഗല്‍ അഡൈ്വസര്‍ അഫ്‌സല്‍ തുടങ്ങിയവര്‍ ടൂര്‍ കോഡിനേറ്റ് ചെയ്തു.



