Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 12
    Breaking:
    • വാർഷിക അവധിയില്ലാതെ 13 വർഷം ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി
    • നവജാത ശിശുവിനെ അരലക്ഷം രൂപക്ക് വിറ്റു; അമ്മയും മുത്തശ്ശിയും അറസ്റ്റില്‍
    • ഒമാൻ വാഹനാപകടം: പരുക്കേറ്റ യുഎഇ സ്വദേശികളെ യുഎഇലേക്ക് എയർലിഫ്റ്റ് ചെയ്തു
    • ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO
    • ഡോക്ടറുടെ ചായകുടി നിമിത്തമായത് ജീവന്‍ രക്ഷിക്കാന്‍; കുഴഞ്ഞുവീണ ദുബൈ സ്വദേശി ജീവിതത്തിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ഹനാന്‍ അഷ്‌റാവി അന്ന് പറഞ്ഞു: ഇന്നല്ലെങ്കില്‍ നാളെ ലോകം ഫലസ്തീനെ അംഗീകരിക്കും

    മുസാഫിര്‍ By മുസാഫിര്‍ 23/05/2024 Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നോര്‍വെ, അയര്‍ലാന്റ്, സ്‌പെയിന്‍ – ഫലസ്തീനോടൊപ്പം

    അയര്‍ലാന്റ്, സ്‌പെയിന്‍, നോര്‍വെ – ഫലസ്തീനെ അംഗീകരിക്കാന്‍ തയാറായ രാഷ്ട്രങ്ങള്‍. ലോകത്തിന് മുഴുവന്‍ ഫലസ്തീനെയും ഫലസ്തീന്റെ അവകാശങ്ങളേയും ഇന്നല്ലെങ്കില്‍ നാളെ അംഗീകരിക്കേണ്ടി വനരുമെന്ന് പറഞ്ഞ ഒരു നേതാവിനെ, ഫലസ്തീന്‍ വിമോചനസംഘടനയുടെ പോരാളിയെ ഇപ്പോള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഹനാന്‍ അഷ്‌റാവി എന്ന ക്രിസ്ത്യന്‍ വനിതയാണത്.
    ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലും പിടഞ്ഞുവീഴുന്ന പ്രാണനുകള്‍ സാക്ഷി, പ്രപഞ്ചം കീഴടക്കിയെന്ന് അഹങ്കരിക്കുന്ന ശാസ്ത്ര മനുഷ്യന്റെ മുഖത്ത് നോക്കി കാലം ചോദിക്കുന്നു: ഇതോ നിങ്ങള്‍ കൈവരിച്ച പുരോഗതി? 
    മനുഷ്യന്റെ രക്തദാഹത്തിന് ഇനിയും അറുതി വരുന്നില്ല. അങ്കക്കലിയടങ്ങുന്നില്ല. കൊടിയ വൈരങ്ങളുടെ കൊടിപ്പടങ്ങളാണെങ്ങും.
    പശ്ചിമേഷ്യയിലെ ശൗര്യം കെടാത്ത അറബികളുടെ മീതെ തീവ്രവാദത്തിന്റെ ചാപ്പയടിക്കുന്നവര്‍ക്കെതിരെ പേന കൊണ്ട് സമരമുഖം സൃഷ്ടിച്ച സിറിയന്‍ കവിയും നയതന്ത്രജ്ഞനുമായ നിസാര്‍ ഖബ്ബാനി പാടിയത് ഇസ്രായേലി അധിനിവേശക്കാരും അവരെ പിന്തുണക്കുന്ന അക്രമികളുമെഴുതി പഠിപ്പിച്ച എല്ലാ ചരിത്രങ്ങളേയും നമുക്ക് നിഷ്‌കരുണം നിരാകരിക്കുകയെന്നാണ്. ഇന്നല്ലെങ്കില്‍ നാളെ യഥാര്‍ഥ ചരിത്രസത്യം അനാവൃതമാക്കപ്പെടും. ശത്രുവ്യൂഹം പിളര്‍ക്കപ്പെടും. അന്തിമ വിജയം അറബികളുടേതാണ്..

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടര പതിറ്റാണ്ടു മുമ്പ് ലണ്ടനില്‍ അന്തരിച്ച നിസാര്‍ ഖബ്ബാനിയുടെ ഈരടികള്‍, തന്റെ എല്ലാ പ്രഭാഷണവേദികളിലും ഉദ്ധരിക്കാറുള്ള ഹനാന്‍ അഷ്‌റാവി എന്ന വനിതാ നേതാവായിരുന്നു ഫലസ്തീന്‍ വിമോചനസംഘടനയായ പി.എല്‍.ഒയുടെ ഔദ്യോഗിക വക്താവായി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നത്. മുസ്‌ലിംകള്‍ മാത്രമല്ല, ഫലസ്തീനിലേയും പുറത്തേയും ക്രൈസ്തവരും ഫലസ്തീനികളുടെ ആവശ്യത്തോടോപ്പം അണിനിരക്കുന്നു. ജോര്‍ജ് ഹബാഷിനേയും ഹനാന്‍ അഷ്‌റാവിയേയും പോലുള്ള നിരവധി ക്രിസ്ത്യന്‍ നേതാക്കളും അനുയായികളും പി.എല്‍.ഒയുടേയും ഫത്താഹിന്റേയുമെല്ലാം മുന്‍നിര പോരാളികളായി. അവര്‍ പകര്‍ന്ന കരുത്തിലാണ് ഫലസ്തീന്‍ വിമോചനപോരാളികള്‍ സമരോല്‍സുകമായ അധ്യായങ്ങള്‍ രചിച്ച് സ്വന്തം പിതൃഭൂമി പിടിച്ചെടുക്കാനുള്ള കനത്ത പോരാട്ടം ഇന്നും തുടരുന്നത്. 
    1996 ലും 2006 ലും ജറുസലേമില്‍ നിന്ന് ഫലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹനാന്‍ അഷ്‌റാവി, പി.എല്‍.ഒയുടെ ഔദ്യോഗിക വക്താവും പിന്നീട് ഫലസ്തീനിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി. 1991 ലെ ചരിത്രപ്രസിദ്ധമായ മാഡ്രിഡ് സമാധാന കോണ്‍ഫറന്‍സിലാണ് ഹനാന്‍ അഷ്‌റാവി, ഇസ്രായേലിന്റെ നൃശംസതക്കെതിരെ ഉജ്വലപ്രഭാഷണം നടത്തി ലോകശ്രദ്ധയിലേക്ക് വന്നത്. കവി, ഗ്രന്ഥകാരി, യൂണിവേഴ്‌സിറ്റി അധ്യാപിക, പ്രസംഗക എന്നീ നിലകളില്‍ ഹനാന്‍, ഫലസ്തീന്‍ പോരാളികളുടെ ഹൃദയം കവര്‍ന്നു. പ്രശസ്തമായ സിഡ്‌നി പീസ് പുരസ്‌കാരത്തിനര്‍ഹയായിട്ടുള്ള അവര്‍ ഫലസ്തീനിലെ നബ്‌ലസിലെ കുട്ടികളുടെ പ്രിയപ്പെട്ട ആന്റിയാണ്. എമില്‍ അഷ്‌റാവിയാണ് ഭര്‍ത്താവ്. അമല്‍, സൈന എന്നിവര്‍ മക്കള്‍.
    ഫലസ്തീനെ പ്രതിനിധീകരിച്ച് മാഡ്രിഡ് സമ്മേളനത്തില്‍ ജൂതസേനയുടെ അക്രമങ്ങള്‍ക്കെതിരെ വാക്ശരങ്ങളെയ്യുകയായിരുന്നു അവര്‍. അതോടെ ഹനാന്റെ കീര്‍ത്തി ഉദിച്ചുപൊങ്ങി. വാര്‍ത്തകളില്‍ അവര്‍ ഇടം പിടിച്ചു. കൊടുംക്രൂരതയുടെ പര്യായമാണ് ഇസ്രായേല്‍ എന്ന് അവര്‍ വെട്ടിത്തുറന്നു പറഞ്ഞു. 
    തുടര്‍ന്ന് നിരവധി ആഗോളവേദികളില്‍ ഹനാന്റെ പ്രഭാഷണപരമ്പരള്‍. അവരുടെ ഡയറിയിലെ പേജുകള്‍ നിറഞ്ഞു. ഫോണിന് വിശ്രമമില്ലാതായി. അഭിമുഖങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രത്യേക പരിപാടികള്‍ക്കുള്ള ക്ഷണങ്ങള്‍. ഇവയൊക്കെ അറബ് ലോകത്തു നിന്നും പാശ്ചാത്യലോകത്തു നിന്നും അവര്‍ക്ക് ലഭിച്ചു തുടങ്ങി. സമരങ്ങളും സംഘര്‍ഷങ്ങളും കൊണ്ട് നിറഞ്ഞ ജീവിതമായിരുന്നു ഹനാന്റേത്. ഇസ്രായേലി ഭടന്‍മാരുടെ ഞാണൊലി മുഴങ്ങി നിന്ന റാമല്ലയിലെ ഒരു ഇടത്തരം ക്രിസ്ത്യന്‍ കുടുംബത്തില്‍ നാലു ചേച്ചിമാര്‍ക്ക് ഏറ്റവും ഇളയവളായി പിറന്ന ഹനാന്‍ സാധാരണഗതിയില്‍ ഒരു അധ്യാപികയായി ഏതെങ്കിലും സര്‍വ്വകലാശാലയിലോ അല്ലെങ്കില്‍ അഭ്യസ്തവിദ്യരായ മറ്റു പല അറബ് വനിതകളെയും പോലെ ജീവിതം ഇംഗ്ലണ്ടിലേക്കോ അമേരിക്കയിലേക്ക് പറിച്ചുനട്ട് പടിഞ്ഞാറുകാരിയാവുകയോ ചെയ്യുമായിരുന്നു. പക്ഷേ അവരുടെ മനസ്സില്‍ ചെറുപ്പകാലം തൊട്ടേ അറബ് ദേശീയതയുടെ കനലുകള്‍ തിളങ്ങിയിരുന്നു. ദേശസ്‌നേഹം തിരകളില്‍ തീയായി പടര്‍ന്നിരുന്നു. അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയ വേദപുസ്തകത്തിലെ സ്‌നേഹമൊഴികളും പി.എല്‍.ഒ സ്ഥാപകരിലൊരാളും യാസര്‍ അറഫാത്തിന്റെ സുഹൃത്തുമായ പിതാവില്‍ നിന്നും കിട്ടിയ മാനവികതയുടെ പാഠങ്ങളുമൊക്കെ ഹനാന്റെ ചിന്തകളില്‍ സാമ്രാജ്യത്വ- സയണിസ്റ്റ് വിരോധത്തിന്റെ വിത്ത് പാകി. അറബിയിലും ഇംഗ്ലീഷിലും ഋജുവായ ശൈലി മെരുക്കിയെടുക്കാന്‍ സഹായകമായ ഹനാന്റെ വിദ്യാഭ്യാസം ബെയ്‌റൂട്ടിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഹനാന്റെ ഏറ്റവും ഇഷ്ടപ്പെട്ട ലോക നേതാവ്. നെഹ്‌റുവിന്റെ ജീവിതകഥകളും മകള്‍ ഇന്ദിരക്ക് അച്ഛനയച്ച കത്തുകളും പലവട്ടം വായിച്ചപ്പോഴാണ് വാല്‍സല്യഭരിതമായ വാക്കുകള്‍ക്ക് ഇത്രയും വീര്യവുമുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന് ഹനാന്‍ അനുസ്മരിക്കുകയുണ്ടായിട്ടുണ്ട്.
    1967 ജൂണിലെ ഇസ്രായേലി അധിനിവേശത്തെ തുടര്‍ന്ന് ഹനാന്‍ അശ്‌റാവിയുടെ വീടിനു മുകളിലും ബോംബ് വര്‍ഷിക്കപ്പെട്ടു. ഉറ്റവരും ഉടയവരുമായി പലരും അവര്‍ക്ക് നഷ്ടപ്പെട്ടു. വിമോചനസംഘടനയുടെ പോരാളിയായതിന്റെ പേരില്‍ ഏഴു കൊല്ലത്തെ പ്രവാസ ജീവിതവും നയിക്കേണ്ടിവന്നു. ഏരിയല്‍ ഷാരോണിന്റേയും മെനഹാം ബെഗിന്റേയും ചോരക്കറ പുരണ്ട ലികുഡ് പാര്‍ട്ടിയുടെ ഒന്നര പതിറ്റാണ്ടു നീണ്ട ഭരണം തൂത്തെറിഞ്ഞ നാളുകളിലാണ് ഹനാന്‍ അഷ്‌റാവി ഫലസ്തീന്‍ രാഷ്ട്രീയത്തില്‍ ഉദയം ചെയ്തതെങ്കിലും അവരുടെ പിന്‍ഗാമികളോടും എതിരിടുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ കാലചക്രം കറങ്ങിയപ്പോള്‍ അതേ വലതുപക്ഷ ലികുഡ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തി. കത്തികള്‍ രാകിമിനുക്കുന്ന കശാപ്പുകാരന്റെ മുഖമുള്ള ഇസ്രായിലിന്റെ നേതാക്കള്‍ ഫലസ്തീനികളുടെ ജിവനെടുക്കാന്‍ കാത്തിരിക്കുന്നു.
    ആത്മാഭിമാനമുള്ള ഫലസ്തീനിക്ക് മരണംവരെ പൊരുതുക എന്നത് മാത്രമാണ് വിധിക്കപ്പെട്ടിട്ടുള്ളത് എന്നും ഹനാന്‍ അഷ്‌റാവിക്കറിയാം- മറ്റു പല നേതാക്കളേയും പോലെ. പോരാട്ടഭൂമികയില്‍ ബൗദ്ധിക പിന്തുണയുമായി ഫലസ്തീന്‍ പോരാളികളോടൊപ്പം നില്‍ക്കുന്ന അവരുടെ ജീവിതത്തില്‍ റിട്ടയര്‍മെന്റില്ല. മരണം വരെ പൊരുതുക- അതാണ് ഹനാന്‍ അ്ഷ്‌റാവി നല്‍കുന്ന സന്ദേശം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വാർഷിക അവധിയില്ലാതെ 13 വർഷം ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി
    12/07/2025
    നവജാത ശിശുവിനെ അരലക്ഷം രൂപക്ക് വിറ്റു; അമ്മയും മുത്തശ്ശിയും അറസ്റ്റില്‍
    12/07/2025
    ഒമാൻ വാഹനാപകടം: പരുക്കേറ്റ യുഎഇ സ്വദേശികളെ യുഎഇലേക്ക് എയർലിഫ്റ്റ് ചെയ്തു
    12/07/2025
    ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO
    12/07/2025
    ഡോക്ടറുടെ ചായകുടി നിമിത്തമായത് ജീവന്‍ രക്ഷിക്കാന്‍; കുഴഞ്ഞുവീണ ദുബൈ സ്വദേശി ജീവിതത്തിലേക്ക്
    12/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.