ജിദ്ദ – ഹജ് റിപ്പോര്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലൈസന്‍സുകള്‍ അനുവദിക്കാന്‍ തുടങ്ങി.
പ്രാദേശിക, അന്താരാഷ്ട്ര മാധ്യമസംഘങ്ങള്‍ക്ക് ഫീല്‍ഡ് ചിത്രീകരണത്തിന് ആവശ്യമായ ലൈസന്‍സുകള്‍ അനുവദിക്കല്‍, ഉള്ളടക്കം നിരീക്ഷിക്കല്‍, മാധ്യമ കവറേജുകള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍, മാധ്യമസംഘങ്ങളുടെ പ്രവേശനം ക്രമീകരിക്കല്‍, പ്രവര്‍ത്തനം എളുപ്പമാക്കല്‍, മാധ്യമ കവറേജുകള്‍ ക്രമീകരിക്കല്‍ എന്നിവ അതോറിറ്റി ഉത്തരവാദിത്തങ്ങളില്‍ പെടുന്നു.
എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അന്താരാഷ്ട്ര അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി ക്യാമറകള്‍ അടക്കമുള്ള മാധ്യമ ഉപകരണങ്ങള്‍ പ്രവേശിപ്പിക്കാന്‍ ലൈസന്‍സുകള്‍ അനുവദിക്കല്‍, ദൗത്യം എളുപ്പമാക്കാന്‍ ലൈസന്‍സ് നല്‍കിയ മാധ്യമ സംഘങ്ങളുമായി ഏകോപനം നടത്തല്‍, മാധ്യമ സേവനങ്ങളെ കുറിച്ച് പരിചയപ്പെടുത്താന്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കല്‍ എന്നീ സൗകര്യങ്ങള്‍ അതോറിറ്റി നല്‍കുന്നു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മാധ്യമ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതായും ഇരുപത്തിനാലു മണിക്കൂറും ആവശ്യമായ പിന്തുണകള്‍ നല്‍കുന്നതായും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ പറഞ്ഞു.