റിയാദ്- റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ റിയാദിലെ രണ്ടാം ഷോറൂം സുല്‍ത്താന എക്‌സിറ്റ് 24 സുവൈദി അല്‍ആം സ്ട്രീറ്റില്‍ തുറന്നു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ശ്രീലങ്കന്‍ അംബാസഡര്‍ അമീര്‍ അജ്‌വാദ്, ഗ്രാന്‍ഡ് ഹൈപ്പര്‍ & റീജന്‍സി കോര്‍പ്പറേറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇരുപതിനായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. പലചരക്കുകള്‍, പഴം പച്ചക്കറി ഉത്പന്നങ്ങള്‍, ഹോട് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്‌സ്, വിവിധയിനം ഗൃഹോപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ലൈഫ് സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍, പാദരക്ഷകള്‍, ഫാഷന്‍ റെഡിമെയ്ഡ്, സ്റ്റേഷനറി, ലഗ്ഗ്വേജ് മുതലായവയുടെ വിപുലമായ ശേഖരമാണ് പുതിയ ഷോറൂമില്‍ ലഭ്യമാക്കിയിരിക്കുന്നത്.
അന്തര്‍ദേശീയ തലത്തില്‍ പ്രമുഖരായ ഉത്പാദകരില്‍ നിന്ന് നേരിട്ടാണ് ഗ്രാന്‍ഡ് ഹൈപ്പര്‍ ഉത്പന്നങ്ങള്‍ ശേഖരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക വിലക്കുറവും നിരവധി സമ്മാനങ്ങളും ഏര്‍പ്പെടുത്തിയതായി ഗ്രാന്‍ഡ് ഹൈപ്പര്‍ & റീജന്‍സി കോര്‍പ്പറേറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ അന്‍വര്‍ അമീന്‍ അറിയിച്ചു.