ദമാം – കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്തിനില്‍ മിന്നലേറ്റ് ആടുകള്‍ കൂട്ടത്തോടെ ചത്തു. ഹഫര്‍ അല്‍ബാത്തിന് കിഴക്ക് അല്‍സ്വദാവി ഗ്രാമത്തിന് സമീപമാണ് സംഭവം. ഇടയന്മാര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. സൗദി പൗരന്‍ ഖാലിദ് ഫഹദ് അല്‍ഖാലിദിയുടെ ഉടമസ്ഥതയിലുള്ള ആടുകളാണ് ചത്തത്.
ഹഫര്‍ അല്‍ബാത്തിന് കിഴക്ക് 50 കിലോമീറ്റര്‍ ദൂരെ, അല്‍സ്വദാവി ഗ്രാമത്തിന് വടക്കുപടിഞ്ഞാറ് 20 കിലോമീറ്റര്‍ ദൂരെ വൃക്ഷങ്ങളും കല്ലുകളുമില്ലാത്ത നിരന്ന സ്ഥലത്തായിരുന്നു ആടുകള്‍.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഇടിമിന്നലിന്റെ അകമ്പടിയോടെ ശക്തമായ മഴ ആരംഭിച്ചു. ആടുകള്‍ക്കു സമീപം 50 മീറ്റര്‍ ദൂരെയാണ് തന്റെ ഇടയനും മറ്റു ഇടയന്മാരും അന്തിയുറങ്ങിയിരുന്നത്. പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലില്‍ 35 ആടുകള്‍ ചത്തു. ആകെ 45 ആടുകളാണുണ്ടായിരുന്നത്. ഒമ്പതു ആടുകള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഭാഗ്യം കൊണ്ട് ഇടയന്മാര്‍ക്ക് യാതൊന്നും സംഭവിച്ചില്ല. സമീപത്തുണ്ടായിരുന്ന മറ്റു ഇടയന്മാരുടെ 500 ലേറെ വരുന്ന ആടുകള്‍ക്കും യാതൊന്നും സംഭവിച്ചില്ലെന്ന് ഖാലിദ് ഫഹദ് അല്‍ഖാലിദി പറഞ്ഞു.