ജിദ്ദ- കുടുബവുമായുള്ള പ്രവാസ ജീവിതത്തിൽ തനിക്ക് കിട്ടുന്ന റിയാലുകൾ ഒരുക്കൂട്ടിവെക്കുന്ന പ്രകൃതമായിരുന്നു ഫെൻസക്ക്. വയനാട്ടിൽ ഉരുൾപ്പൊട്ടൽ ദുരിതം അനുഭവിക്കുന്നവർക്കായി തന്റെ സമ്പാദ്യം കൈമാറുകയാണ് ഫെൻസ.
നിലമ്പൂർ പോത്തുകല്ല് മുണ്ടേരി സ്വദേശിയായ ഫെൻസ, ജിദ്ദയിൽ പ്രവാസിയായ ഫാസിലിന്റെയും ഹിബയുടെ മകളാണ്. പോത്തുകൽ മുണ്ടേരി ഗ്ലോബൽ കെ എം സി സി ഭാരവാഹികളുടെ സാന്നി ദ്ധ്യത്തിൽ,പി.സി.എ.റഹ്മാൻ എന്ന ഇണ്ണിക്കാണ് തുക കൈമാറിയത്, ഷറഫിയ്യ അൽ റയാൻ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ, മുണ്ടേരി ഗ്ലോബൽ കെ എം സി സി ഭാരവാഹികളായ, സുധീർ കുരിക്കൾ മാഞ്ചേരി, സലാം ഈന്തും മുള്ളൻ,സലീന, മജീദ് തോരൻ, സലീം മാഞ്ചേരി, ഫാസിൽ തോരപ്പ, സ്വാലിഹ് മാഞ്ചേരി, ഹിബ,എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group