ജിദ്ദ: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി ജിദ്ദ മുണ്ടപ്പലം യൂണിറ്റ് കെ.എം.സി.സി ശേഖരിച്ച ഒന്നാം ഘട്ട ഫണ്ട് ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി ഭാരവാഹികളുടെ സാനിധ്യത്തിൽ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ചെയർമാൻ കെ.കെ. മുഹമ്മദ് ഏറ്റുവാങ്ങി. കൊണ്ടോട്ടി മണ്ഡലം കെഎംസിസി ആക്ടിങ്ങ് പ്രസിഡൻറ് റഹ്‌മത്ത് അലി എരഞ്ഞിക്കൽ മുനിസിപ്പൽ കെ.എം.സി.സി പ്രസിഡൻ്റ് കെ.കെ.ഫൈറൂസ്, ജനറൽ സെക്രട്ടറി നിഷാദ് നെയ്യൻ, യൂണിറ്റ് ഭാരവാഹികളായ ഉണ്ണി മുഹമ്മദ്, ഷാഹുൽ ഹമീദ്, ഏക്കാടൻ,അസ്‌ക്കർ ഏക്കാടൻ,ജാഫർ പാണാളി,ഇബ്രാഹിംകുട്ടി,കോയ വട്ടപറമ്പ്,മുഹമ്മദ് റഫീഖ് എന്നിവർ സംബന്ധിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group