Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 11
    Breaking:
    • ‘ഹമാസ് നേതാക്കളെ ഖത്തര്‍ പുറത്താക്കണം, ഇല്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും’ -നെതന്യാഹു
    • ജനൂസാനിൽ വാഹനത്തിനകത്ത് 39-കാരൻ മരിച്ച നിലയിൽ
    • ഇസ്രായിലിനെതിരെ തിരിയുമോ കാനഡയും?; ബന്ധം പുനഃപരിശോധിക്കും
    • യാത്രക്കിടെ മലയാളിയുടെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടു; കണ്ടെത്തി നൽകി അബുദാബി പോലീസ്
    • ഏഷ്യ കപ്പ് :ഇന്ത്യക്ക് എന്ത് യുഎഇ, തകർപ്പൻ ജയവുമായി ചാമ്പ്യന്മാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പത്തു ലക്ഷം സൗദികള്‍ക്ക് എ.ഐ സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/07/2025 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പത്തു ലക്ഷം സൗദി പൗരന്മാർക്ക് എ.ഐ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകാൻ തീരുമാനം. മനുഷ്യ ജീവിതത്തെ അടിമുടി മാറ്റുന്ന നിര്‍മിതബുദ്ധി സാങ്കേതികവിദ്യ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സഹചര്യത്തിലാണ് സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. വണ്‍ മില്യണ്‍ സൗദീസ് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സമായ്) എന്ന് പേരിട്ട പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ പ്രായത്തിലും പെട്ട സ്വദേശികളോട് സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ആവശ്യപ്പെട്ടു. കോഴ്സിൽ ചേരുന്നവർക്ക് പ്രത്യേക പ്രോഗ്രാമിലൂടെ കൃത്രിമബുദ്ധി സാങ്കേതികവിദ്യ പഠിപ്പിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോകത്തിലെവിടെ നിന്നും കോഴ്സിൽ ചേരാം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിദൂര വിദ്യാഭ്യാസ രീതിയിലാണ് പരിശീലനം നടപ്പാക്കുക. അറബിയിലുള്ള പരിശീലനം തീര്‍ത്തും സൗജന്യമാണ്. സ്ത്രീപുരുഷ, പ്രായ വ്യത്യാസങ്ങളില്ലാതെ എല്ലാ പൗരന്മാര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കും. പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ പരിശീലനാര്‍ഥികള്‍ക്ക് സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

    സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഭാവിതലമുറകളെ പാകപ്പെടുത്താനും ഡിജിറ്റല്‍ യുഗത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് അവരെ ശാക്തീകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം, കമ്മ്യൂണിക്കേഷന്‍സ്-ഐ.ടി മന്ത്രാലയം, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് 2025-2026 അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ എ.ഐ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് നാഷണല്‍ കരിക്കുലം സെന്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

    ആഗോള മത്സരശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ വിഷന്‍ 2030 ശ്രദ്ധ കേന്ദ്രീകരിക്കുന്നു.. ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അവ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ പരിശീലനവും ബോധവല്‍ക്കരണ പരിപാടികളും പരിശീലന പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.
    പ്രാദേശികമായും ആഗോളമായും പൊതു, സ്വകാര്യ മേഖലകളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഏറ്റവും പുതിയ ആഗോള രീതികള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

    ആഗോള സാങ്കേതിക ദാതാക്കളുമായി സഹകരിച്ച് ആധുനികവും സമ്പന്നവുമായ പഠന വസ്തുക്കളുടെ വിതരണം ഉറപ്പാക്കി വിവിധ പ്രായക്കാര്‍ക്ക് സേവനം നല്‍കുന്ന തരത്തിലാണ് ഈ സംരംഭത്തിന്റെ പരിശീലന ഉള്ളടക്കം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്വദേശികളാല്‍ നയിക്കപ്പെടുന്ന സുസ്ഥിര ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള സൗദി അറേബ്യയുടെ നീക്കത്തിന് അനുസൃതമായി, കൃത്രിമ ബുദ്ധിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം വളര്‍ത്താനും ഈ സാങ്കേതികവിദ്യയില്‍ സുരക്ഷിതമായും ഫലപ്രദമായും ഇടപഴകുന്നതിന് ആവശ്യമായ അറിവും ഉപകരണങ്ങളും പങ്കാളികള്‍ക്ക് നല്‍കാനും ഇതുവഴി ലക്ഷ്യമിടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AI Distance Education SAMAI
    Latest News
    ‘ഹമാസ് നേതാക്കളെ ഖത്തര്‍ പുറത്താക്കണം, ഇല്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും’ -നെതന്യാഹു
    11/09/2025
    ജനൂസാനിൽ വാഹനത്തിനകത്ത് 39-കാരൻ മരിച്ച നിലയിൽ
    11/09/2025
    ഇസ്രായിലിനെതിരെ തിരിയുമോ കാനഡയും?; ബന്ധം പുനഃപരിശോധിക്കും
    11/09/2025
    യാത്രക്കിടെ മലയാളിയുടെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടു; കണ്ടെത്തി നൽകി അബുദാബി പോലീസ്
    11/09/2025
    ഏഷ്യ കപ്പ് :ഇന്ത്യക്ക് എന്ത് യുഎഇ, തകർപ്പൻ ജയവുമായി ചാമ്പ്യന്മാർ
    11/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version