ജിദ്ദ– ജിദ്ദ അനാകിഷ് കെ എം സി സി യും, അബീർ മെഡിക്കൽ സെൻ്റർ ശറഫിയയും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും, ജീവൻ രക്ഷാ പരിശീലനവും ഇന്ന് (വെള്ളിയാഴ്ച) രാവിലെ 8 മുതൽ ശറഫിയ അബീർ മെഡിക്കൽസിൽ വെച്ച് നടക്കുമെന്ന് അനാകിഷ് കെ എം സി സി ഭാരവാഹികളായ ബഷീർ കീഴില്ലത്ത്,എ.സി മുജിബ് പാങ്ങ്, അബ്ദുൽ ഫത്താഹ് താനൂർ, റഹ്‌മത്ത് അലി എരഞ്ഞിക്കൽ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു .ഈ അവസരം സാധാരണക്കാരായ പ്രവാസി സഹോദരി, സഹോദരങ്ങൾ ഉപയോഗപെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. വിദ്ധക്‌തരായ ഡോക്ടർമാരുടെ പരിശോധനയിൽ ഉണ്ടായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



