ജിദ്ദ – യൂറോപ്പിലെ 29 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഷെന്‍ഗന്‍ ടൂറിസ്റ്റ് വിസ കഴിഞ്ഞ കൊല്ലം സൗദികള്‍ക്ക് ഏറ്റവുമധികം അനുവദിച്ചത് ഫ്രാന്‍സ് ആണെന്ന് കണക്കുകള്‍. ഫ്രാന്‍സ് 1,19,053 ടൂറിസ്റ്റ് വിസകളാണ് സൗദി പൗരന്മാര്‍ക്ക് അനുവദിച്ചത്. രണ്ടാം സ്ഥാനത്തുള്ള സ്‌പെയിന്‍ 43,448 ഉം മൂന്നാം സ്ഥാനത്തുള്ള ഇറ്റലി 38,493 ഉം ജര്‍മനി 33,911 ഉം സ്വിറ്റ്‌സര്‍ലാന്റ് 31,290 ഉം ഓസ്ട്രിയ 27,953 ഉം ഗ്രീസ് 19,450 ഉം പോര്‍ച്ചുഗല്‍ 14,327 ഉം ചെക്ക് റിപ്പബ്ലിക് 13,479 ഉം നെതര്‍ലാന്റ്‌സ് 10,732 ഉം ടൂറിസ്റ്റ് വിസകള്‍ കഴിഞ്ഞ വര്‍ഷം സൗദി പൗരന്മാര്‍ക്ക് അനുവദിച്ചു.
കഴിഞ്ഞ വര്‍ഷം ഷെന്‍ഗന്‍ രാജ്യങ്ങള്‍ സൗദി പൗരന്മാര്‍ക്ക് അനുവദിച്ച ടൂറിസ്റ്റ് വിസകളില്‍ 33.43 ശതമാനം ഫ്രാന്‍സും 12.16 ശതമാനം സ്‌പെയിനും 10.76 ശതമാനം ഇറ്റലിയും 9.48 ശതമാനം ജര്‍മനിയും 8.75 ശതമാനം സ്വിറ്റ്‌സര്‍ലന്റും 7.81 ശതമാനം ഓസ്ട്രിയയും 5.44 ശതമാനം ഗ്രീസും 4.01 ശതമാനം പോര്‍ച്ചുഗലും 3.7 ശതമാനം ചെക്ക് റിപ്പബ്ലിക്കും 3.01 ശതമാനം നെതര്‍ലാന്റ്‌സുമാണ് അനുവദിച്ചത്.