മദീന – നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കാന്‍ മദീന ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ നാലു സ്മാര്‍ട്ട് മസ്ജിദുകള്‍ റമദാനില്‍ തുറന്നു. റമദാനിലെ ആദ്യ രാത്രി മുതല്‍ തന്നെ പുതിയ പള്ളികളില്‍ വിശ്വാസികളെ സ്വീകരിച്ചു തുടങ്ങിയതായി മദീന ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖാ ഡയറക്ടര്‍ ഉസാമ അല്‍മുദഖലി പറഞ്ഞു.
കിംഗ് ഫഹദ് ടൗണ്‍ഷിപ്പില്‍ 450 പേര്‍ക്ക് ഒരേസമയം നമസ്‌കാരം നിര്‍വഹിക്കാന്‍ ശേഷിയുള്ള ദാറുന്നഈം മസ്ജിദ്, അസീസിയ ഡിസ്ട്രിക്ടില്‍ 350 പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ സൗകര്യമുള്ള ദാറുല്‍മുത്തഖീന്‍ മസ്ജിദ്, അല്‍ഹംറ ഡിസ്ട്രിക്ടില്‍ 450 പേര്‍ക്ക് നമ്കരിക്കാന്‍ ശേഷിയുള്ള അല്‍മഖാമുല്‍അമീന്‍ പള്ളി, അല്‍ബദ്‌റാനി ഡിസ്ട്രിക്ടില്‍ 450 പേര്‍ക്ക് നമകരിക്കാവുന്ന അല്‍അഖ്‌യാര്‍ മസ്ജിദ് എന്നിവയാണ് പുതുതായി തുറന്നത്.
നാലു പള്ളികളിലെയും എല്ലാ സൗകര്യങ്ങളും ഏറ്റവും നൂതന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്ക് പൂര്‍ണ ഭക്തിയോടും മനസ്സമാധാനത്തോടും കൂടി ആരാധന നടത്താന്‍ സൗകര്യമൊരുക്കുന്ന നിലക്ക് ആധുനിക വാസ്തുവിദ്യാ ശൈലി മുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളിലും മുഴുവന്‍ സാങ്കേതിക, എന്‍ജിനീയറിംഗ് വശങ്ങളും കണക്കിലെടുത്തിട്ടുണ്ട്.
ലൈറ്റിംഗ്, ശബ്ദം, എയര്‍ കണ്ടീഷനിംഗ് എന്നിവയില്‍ ആധുനിക സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായും മസ്ജിദ് നിര്‍മാണ കോഡില്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം അംഗീകരിച്ച ഏറ്റവും മികച്ച വസ്തുക്കള്‍ ഉപയോഗിച്ചും ഉയര്‍ന്ന നിലവാരം പാലിച്ചുമാണ് ഈ മസ്ജിദുകള്‍ നിര്‍മിച്ചത്.