മക്ക – അനധികൃത ഹജ് സര്‍വീസ് സ്ഥാപനം നടത്തിയും വ്യാജ ഹജ് വളകള്‍ വില്പന നടത്തിയും തീര്‍ഥാടകരെ കബളിപ്പിച്ച നാലംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ രണ്ടു പേര് പാക്കിസ്ഥാനികളും രണ്ടു പേര് മ്യാന്മറില് നിന്നുള്ളവരുമാണ്. വന്‍ തുകയും സീലുകളും മൊബൈല്‍ ഫോണുകളും കംപ്യൂട്ടറുകളും പ്രിന്ററുകളും മറ്റും നിയമ ലംഘകരുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group