ജിസാൻ: ജിസാൻ പ്രവിശ്യയിലെ സ്വബ്‌യയിൽ മസ്ജിദിൽ നിന്ന് വൈദ്യുതി മോഷ്ടിച്ച വിദേശി പോലീസിന്റെ പിടിയിലായി. മസ്ജിദിലെ വൈദ്യുതി മീറ്ററിൽ നിന്ന് ഭൂമിക്കടിയിലൂടെ കേബിൾ വലിച്ച് തന്റെ വീട്ടിലേക്ക് വൈദ്യുതി ഉപയോഗിച്ചതാണ് കണ്ടെത്തിയത്.
ഇസ്ലാമിക കാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ മോഷണം കണ്ടെത്തി, ഉടൻ തടഞ്ഞ് നിയമനടപടികൾ ആരംഭിച്ചു. വിദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മോഷ്ടിച്ച വൈദ്യുതിയുടെ പൂർണ നിരക്ക് ഈടാക്കാൻ നടപടി സ്വീകരിച്ചു.
മസ്ജിദുകളിലെ വൈദ്യുതി മോഷണം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1933 എന്ന ഏകീകൃത നമ്പറിൽ ബന്ധപ്പെടണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group