റിയാദ് – സൗദിയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ സ്വകാര്യ വിമാന സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഫ്‌ലെക്‌സ് ജെറ്റിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് നല്‍കി. സൗദി അറേബ്യക്കുള്ളില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഫോറിന്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന രണ്ടാമത്തെ സ്വകാര്യ വിദേശ വിമാന കമ്പനിയാണ് ഫ്‌ലെക്‌സ് ജെറ്റ്. റിയാദില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അവദ് അല്‍സല്‍മി, ഫ്‌ലെക്‌സ് ജെറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെന്‍ വാട്ട്‌സിന് ഫോറിന്‍ ഓപ്പറേറ്റര്‍ ലൈസന്‍സ് കൈമാറി.
സിവില്‍ ഏവിയേഷന്‍ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ അനുശാസിക്കുന്ന എല്ലാ ആവശ്യകതകളും മാനദണ്ഡങ്ങളും പാലിക്കുന്ന സ്വകാര്യ വിദേശ വിമാന കമ്പനികളെ, 2025 മെയ് ഒന്നു മുതല്‍ സൗദി അറേബ്യക്കുള്ളില്‍ ഓണ്‍-ഡിമാന്റ് വിമാന സര്‍വീസുകള്‍ നടത്താന്‍ അനുവദിക്കാനുള്ള അതോറിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഫ്‌ലെക്‌സ് ജെറ്റിന് ഫോറിന്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.
സൗദിയില്‍ ഓണ്‍-ഡിമാന്റ് സ്വകാര്യ വിമാന സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിദേശ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് വ്യോമയാന മേഖലയിലേക്ക് ഗുണനിലവാരമുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ആഗോള വ്യോമയാന വ്യവസായത്തില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താനുമുള്ള വിഷന്‍ 2030 നെ പ്രതിഫലിപ്പിക്കുന്നതായി അവദ് അല്‍സല്‍മി പറഞ്ഞു.



