റിയാദ് – തലസ്ഥാന നഗരിയിലെ അല്‍സുലൈ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസില്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചെയാണ് വെയര്‍ഹൗസില്‍ തീ പടര്‍ന്നുപിടിച്ചത്.
സമീപത്തെ കൂടുതല്‍ വെയര്‍ഹൗസുകളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
