ജിദ്ദ – പെര്‍മിറ്റില്ലാതെ മരങ്ങള്‍ മുറിക്കുന്നതും നീക്കം ചെയ്യുന്നതും നിയമപ്രകാരം ശിക്ഷാര്‍ഹമായ പരിസ്ഥിതി ലംഘനമാണെന്ന് പരിസ്ഥിതി സുരക്ഷാ സേന വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ഒരു മരത്തിന് 20,000 റിയാല്‍ വരെ തോതില്‍ പിഴ ചുമത്തും. പരിസ്ഥിതി സംരക്ഷിക്കാനും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ പ്രകൃതിവിഭവങ്ങളെ നശിപ്പിക്കുന്ന ദോഷകരമായ രീതികള്‍ തടയാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണിത്. സസ്യസംരക്ഷണവും ഹരിതയിട വികസനവും ലക്ഷ്യമിട്ടുള്ള നിയമങ്ങളും നിയാവലികളും എല്ലാവരും പാലിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



