ആലപ്പുഴ: ക്ഷേത്ര ദർശനത്തിന് ബൈക്കിൽ പോയ അച്ഛനും മകനും ടോറസ് ലോറിയിടിച്ച് മരിച്ചു. മാതാവിന് ഗുരുതര പരിക്ക്. പുറക്കാട് പുന്തല കളത്തിൽപ്പറമ്പിൽ സുദേവ് (45), മകൻ ആദി ദേവ് (12) എന്നിവരാണ് മരിച്ചത്. ഭാര്യ വിനീതയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ദേശീയപാതയിൽ പുറക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. പുന്നപ്ര സ്വദേശിയായ മത്സ്യ വിൽപ്പനക്കാരനായ പ്രകാശൻ്റെ സൈക്കിളിൽത്തട്ടി ബൈക്ക് റോഡിലേക്ക് വീണപ്പോൾ എതിരെ വന്ന ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്. സുദേവ് അപകടസ്ഥലത്ത് വച്ചും ആദി ദേവ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group