ജിസാൻ– സൗദി, യെമൻ അതിർത്തിയിലെ അൽവദീഅ അതിർത്തി പോസ്റ്റ് വഴി വ്യാജ പാസ്പോർട്ടിൽ സൗദിയിൽ പ്രവേശിക്കാൻ ശ്രമിച്ച യമനി യുവാവിനെ ജവാസാത്ത് ഡയറക്ടറേറ്റ് പിടികൂടി. നിയമ ലംഘനത്തിന് സൗദിയിൽ നിന്ന് നാടുകടത്തി പ്രവേശന വിലക്കേർപ്പെടുത്തിയ യുവാവ് വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ച് വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. അൽവദീഅ അതിർത്തി പോസ്റ്റിൽ വെച്ച് നടത്തിയ വിരലടയാള പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്. ഇയാൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
Thursday, July 2
Breaking:
- ഇസ്രായിൽ ആക്രമണത്തിൽ ഫലസ്തീൻ ഫുട്ബോൾ താരം സലിം അൽ-അഷ്കർ കൊല്ലപ്പെട്ടു
- അറബിക്കടലില്‍ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി; യു.എസ് സൈനികനെ കാണാതായി, മൂന്ന് പേര്‍ക്ക് പരിക്ക്
- രണ്ട് ഗോളിന് പിന്നിൽ നിന്നും അവിശ്വസനീയ തിരിച്ചടി, സെനഗലിനെ വീഴ്ത്തി ബെൽജിയം പ്രീക്വാർട്ടറിൽ; യു.എസും കടന്നു
- ജെറുസലേമിൽ സ്ഥിരമായ യു.എസ് എംബസി; കരാർ ഒപ്പുവച്ച് ഇസ്രായിലും യു.എസും
- അനസ് ബിൻ മാലിക് സെന്ററിൽ 40 ദിവസത്തെ ‘നൂറുൽ ഖുർആൻ’ മനഃപാഠ പദ്ധതി
