ജിദ്ദ – ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത രീതിയില്‍ വന്ധ്യതക്കും സ്‌ട്രോക്കിനും ചികിത്സിക്കാന്‍ കഴിയുമെന്ന് അവകാശവാദം ഉന്നയിച്ച് നിയമാനുസൃത ലൈസന്‍സുകള്‍ നേടാതെ ചികിത്സ നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലൈസന്‍സില്ലാതെ ഹെല്‍ത്ത് പ്രൊഫഷന്‍ പ്രാക്ടീസ് ചെയ്യല്‍, രോഗചികിത്സക്ക് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കല്‍ എന്നീ നിയമ ലംഘനങ്ങളില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ ഇരുവരെയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ആരോഗ്യ മേഖലയിലെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കാനും, മെഡിക്കല്‍ സേവനങ്ങള്‍ യോഗ്യതകളും ലൈസന്‍സുമുള്ളവരുടെ മേല്‍നോട്ടത്തിലാണ് നല്‍കുന്നത് എന്ന് ഉറപ്പാക്കാനും ആരോഗ്യ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് വ്യാജ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. ആരോഗ്യ മേഖലാ നിയമ ലംഘനങ്ങളെ കുറിച്ച് 937 എന്ന നമ്പറില്‍ അറിയിച്ച് സൗദി പൗരന്മാരും വിദേശികളും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.