ജിദ്ദ:പതിമൂന്നാമത് ആരോഗ്യാ ഫിലിം ഫെസ്റ്റിവലിൽ ഫസ്റ്റ് റാങ്ക് നേടിയ “ജീവിതം” എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ അലി അരിക്കത്തിനെ മസറ സിനിമയുടെ ആണിയറ പ്രവർത്തകർ ആദരിച്ചു. സീസൺസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാമിൽ ജിദ്ദയിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു, എം ടി വാസുദേവൻ നായർ, മൻമോഹൻ സിംഗ് എന്നിവരെ അനുസ്മരിച്ചാണ് പരിപാടി തുടങ്ങിയത്. അബുദുള്ള മുക്കണ്ണി ഡയറക്ടർ അലി അരീക്കത്തിന് ഫലകം സമർപ്പിച്ചു. സുബൈർ ജെ.കെ പൊന്നാട അണിയിച്ച്‍ ആദരിച്ചു.
സിനിമ സാധാരണക്കാരന്റെകൂടി കലയാണെന്നും സിനിമ നമ്മുടെ കൂടി ആയിത്തീരുമെന്നും അലി അരീക്കത്ത് അതിനായി ആഗ്രഹിച്ചുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ സിനിമ നിർമാതാവ് നൗഷാദ് ആലത്തൂർ പറഞ്ഞു,
ഷിബു തിരുവനന്തപുരം, കബീർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, ഗഫൂർ കെ സി, ബിജു രാജ് രാമന്തളി എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ഗായിക സോഫിയ സുനിൽ ഗാനം ആലപിച്ചു.
മസറ സിനിമാ പ്രവർത്തകരായ അബദുൽ ഖാദർ, സിമി അബ്ദുൾ ഖാദർ, അനുപമ ബിജുരാജ്, ജാവേദ് എം ജെസ്സാർ, നവാസ് മേപ്പറമ്പ്, ജമാൽ നാസർ ശാന്തപുരം, സമീർ കൊടിയത്തൂർ, ഷുഹൈബ് പറമ്പൻ, ഹാരിസ് ഹസ്സൻ, അനീസ് ബാബു, ഫെബിൻ എന്നിവർ ആശംസകൾ നേർന്നു.
ഷാജു അത്താണിക്കൽ അധ്യക്ഷത വഹിച്ചു. ജെ.കെ സുബൈർ സ്വാഗതവും അദുനു ഷബീർ നന്ദിയും പറഞ്ഞു.