ജിദ്ദ – പ്രവാസി ബാർബേഴ്‌സ് കൂട്ടായ്മ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം മെമ്പർമാരുടെയും , പ്രവാസി ബാർബർമാരുടെയും ,കുടുംബങ്ങളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 400ലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ഡോൾഫിൻ പാർക്കിൽ നടന്ന ഗ്രാൻഡ് ഇഫ്താർ സംഗമം പ്രവാസി ബാർബേർസ് കൂട്ടായ്മ സംഘടിപ്പിച്ച ഏറ്റവും വലിയ നോമ്പ് തുറക്കാണ് സാക്ഷ്യം വഹിച്ചത്. . മഗ്‌രിബ് നമസ്കാര ശേഷം 16 ആളുകളുടെ പേരിൽ മയ്യിത്ത് നിസ്കാരവും നടന്നു.
എല്ലാ മാസവും നാട്ടിലെ അഞ്ചു ബാർബർ കുടുംബങ്ങൾക്കുള്ള ധന സഹായം, 3500 റിയാൽ വീതം 10പേർക്ക് എല്ലാ മാസവും പലിശ രഹിത വായ്പാ സഹായം തുടങ്ങി മെമ്പർമാരെ ചേർത്തുനിർത്തിക്കൊണ്ട് ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ഇടം നേടിയ സംഘടനയാണ് പ്രവാസി ബാർബേഴ്‌സ് കൂട്ടായ്മ.
പ്രസിഡന്റ്-സുബൈർ വള്ളുവമ്പുറം, സെക്രട്ടറി- സമീർ ഹെയർക്ലബ്, ട്രഷറർ- മുസ്തഫ കോട്ടയിൽ, മുഖ്യ രക്ഷാധികാരി -നാസർ ബഹറ എന്നിവർ സംസാരിച്ചു. സാദത്ത് കരുവാരകുണ്ട്, ഫൈസൽ പാണക്കാട്, (വൈസ് പ്രസിഡന്റ് മാർ ) ജുനൈസ് നിലമ്പുർ, ഗഫൂർ പി.ടി (ജോയിന്റ് സെക്രട്ടറി മാർ ) ഹംസ മഹ്ജർ, ഹംസ ഷറഫിയ (കൊ-ട്രഷറർമാർ) ഹാരിസ് പെരിന്തൽമണ്ണ, ശിഹാബ് മർവ (രക്ഷാധികാരികൾ ) ഹാരിസ് കാരപറമ്പ് (ചാരിറ്റി കൺവീനർ ) എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ബഷീർ ചെലേംബ്ര, മുസ്തഫ ചേളാരി, ഷുക്കൂർ കാളികാവ്, വഹാബ്, നൗഫൽ ഓളവണ്ണ, ആരിഫ് താനൂർ , റജീബ് എവർഷൈൻ, നിയാസ് ചെങ്ങാനി എന്നിവർ നേതൃത്വം നൽകി.