റിയാദ്- റിയാദ് ക്യാന്റീന് ഹോട്ടല്‍ ജീവനക്കാരന് എറണാകുളം കുന്നത്ത്നാട് രായമംഗലം കീഴിലം രായമംഗളം കൊട്ടിക്കകുടി വീട്ടില്‍ സിജു മോഹന്‍(43) താമസസ്ഥലത്ത് നിര്യാതനായി. പിതാവ് കുട്ടപ്പന് നായര്‍. മാതാവ് സുശീല മോഹന്‍. ഭാര്യ വിനീത. മക്കള്‍. ഹരികൃഷ്ണന്, ഗൗരിശങ്കരി
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി സൃഹൃത്ത് ജിജേഷിനെ സഹായിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂര്‍, ഹാശിം കോട്ടക്കല്‍, ജാഫര്‍ വീമ്പൂര് എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group