ജിദ്ദ: സൗദി ഹാർട്ട് അസോസിയേഷൻ അംഗീകാരമുള്ള ഫസ്റ്റ് എയ്ഡ് ആന്റ് സി.പി.ആർ പരിശീലനം നടത്തി ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി മാതൃകയായി. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ അക്കാദമിക് ആന്റ് ട്രെയ്നിങ് സെന്ററിലാണ് സൗദി ഹാർട്ട് അസോസിയേഷൻ അംഗീകാരമുള്ള ഫസ്റ്റ് എയ്ഡ് കോഴ്സുകളായ ബേസിക് ഫസ്റ്റ് എയ്ഡ്സ്, മെഡിക്കൽ എമർജൻസിസ്, എൻവിയർമെന്റൽ എമർജൻസിസ്, ട്രോമ എമർജൻസിസ്, കുട്ടികൾക്കും, വലിയവർക്കുള്ള സി.പി.ആർ ട്രെയിനിങ്, ചോക്കിങ് അടക്കമുള്ള മേഖലയിൽ പരിശീലനം നൽകിയത്.
സൗദി ഹാർട്ട് അസോസിയേഷൻ ബി.എൽ.എസ് ആന്റ് എ.സി.എൽ.എസ് പരിശീലകനും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ആക്ടിങ് നഴ്സിംഗ് ഡയറക്ടറുമായ സി.പി വിജേഷ് വിജയൻ ആണ് ഡെമോ ഉപകരണങ്ങൾ സഹിതം പരിശീലനം നൽകിയത് ജിദ്ദയിൽ ഒരു മലയാളി സംഘടന സൗദി ഹേർട്ട് അസോസിയേഷൻ അംഗീകാരമുള്ള ഫസ്റ്റ് എയ്ഡ് ആന്റ് സി.പി.ആർ പരിശീലനം നടത്താൻ മുന്നോട്ട് വന്നത് മാതൃകപരമാണെന്ന് വിജേഷ് പറഞ്ഞു. നേരത്തെ ഏറനാട് മണ്ഡലം കെ എം സി സി ഹജ് വളന്റിയർക്ക് സി.പി.ആർ പരിശീലനം നൽകിയതിന് ശേഷം നിരവധി സംഘടനകൾ ബെന്ധപെട്ടതായും അവർക്ക് പരിശീലനം നൽകിയതായും വിജേഷ് അറിയിച്ചു.
ഇത്തരം കോഴ്സുകൾ പഠിച്ചിരിക്കൽ നിർബന്ധമാണെന്നും മറ്റു സംഘടനകളും ഇത്തരം പരിശീലനങ്ങളുമായി രംഗത്ത് വരണമെന്നും കെ.എം.സി.സി വനിത വിംഗ് ഭാരവാഹി ഷമീല ടീച്ചർ പറഞ്ഞു.
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് അഷ്‌റഫ് മുല്ലപള്ളി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹി സൈതലവി പുളിയങ്കോട്, കെ.എം.സി.സി വനിതാ വിങ് ഭാരവാഹി പി ഷമീല ടീച്ചർ, ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ചെയര്മാന് അഷ്‌റഫ് എം. ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി മൊയ്‌തീൻ കുട്ടി കാവനൂർ തുടങ്ങിവയവർ പ്രസംഗിച്ചു. വിജേഷ്, ജെ.എൻ.എച്ച് മാർക്കറ്റിംഗ് മാനേജർ അഷ്‌റഫ് പാട്ടത്തിൽ എന്നിവർ പരിശീലനം പൂർത്തിയാക്കിയ സെയ്തലവിക്ക് സർട്ടിഫിക്കറ്റ് കൈമാറി. മണ്ഡലം ഭാരവാഹികളായ ഡോ. ഫിറോസ്, കെ ടി എ ബക്കർ, അലി പത്തനാപുരം, അനസ് ചാലിയാർ, മുഹമ്മദ് അലി അരീക്കോട്, മുഹമ്മദ് സി എന്നിവർ നേത്രത്വം നൽകി.