പാലക്കാട് : കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. ഇന്നലെ രാത്രി 10.45-നാണ് ആനയിടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ പാപ്പാൻ കുഞ്ഞുമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടഞ്ഞ വള്ളംകുളം നാരായണൻ കുട്ടി എന്ന ആന ഒട്ടേറെ വാഹനങ്ങളും കടകളും തകർത്തു.

ഏറെ നേരം പണിപ്പെട്ടതിന് ശേഷമാണ് ആനയെ മെരുക്കാനായത്. ഇടഞ്ഞ ആനയെ തളയ്ക്കുന്നതിനിടെയാണ് പാപ്പാന് കുത്തേറ്റത്. ആനയുടെ പരാക്രമത്തില്‍ മറ്റൊരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് നിസാരമാണ്. 28 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group