Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 27
    Breaking:
    • കേരള പിറവി; വിപുലമായ ആഘോഷ പരിപാടികളുമായി ഇന്ത്യൻ കൾച്ചറൽ സെന്റർ
    • ഫിൻലാന്റുമായി കൈ കോർക്കാൻ ഇന്ത്യ, സ്റ്റബിന്റെ പ്രസംഗം ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരം
    • പ്രൗഢ സദസ് സാക്ഷി, സിഫ് ചാമ്പ്യൻസ് ലീഗ് ഫിക്സ്ചർ പ്രകാശനവും ട്രോഫി അനാവരണവും നടന്നു
    • കലൂര്‍ സ്‌റ്റേഡിയത്തില്‍ അനധികൃത മരംമുറി; മെസ്സിയുടെ പേരില്‍ ദുരൂഹ ബിസിനസ് ഡീല്‍ നടന്നുവെന്ന ഗുരുതര ആരോപണവുമായി ഹൈബി ഈഡന്‍ എംപി
    • ‘മെസ്‌പോണം 2025’; പൊന്നാനി എംഇഎസ് കോളേജ് അലുംനി ഓണാഘോഷം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഗാര്‍ഹിക തൊഴിലാളികളുടെ പദവി ശരിയാക്കാനുള്ള ഇലക്‌ട്രോണിക് സേവനം നവംബര്‍ 11 വരെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/10/2025 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതിനാല്‍ ഹുറൂബാക്കപ്പെട്ട വീട്ടുജോലിക്കാരുടെ പദവി ശരിയാക്കാന്‍ അനുവദിച്ച ഇലക്‌ട്രോണിക് സേവനം നവംബര്‍ 11 ന് അവസാനിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി. തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറ്റാന്‍ അനുവദിക്കുന്ന ഇലക്‌ട്രോണിക് സേവനം നവംബര്‍ 11 ന് മുമ്പ് പ്രയോജനപ്പെടുത്തണമെന്നും മുസാനിദ് പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു.

    ഹുറൂബാക്കപ്പെട്ട തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള അപേക്ഷ മുസാനിദ് വഴി ഇലക്‌ട്രോണിക് രീതിയില്‍ സമര്‍പ്പിക്കാനാകും.
    അപേക്ഷകള്‍ അംഗീകരിച്ച ശേഷം, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അപേക്ഷകള്‍ അബ്ശിര്‍ പ്ലാറ്റ്ഫോമിലേക്ക് അയക്കും. ഇത് ഇരു കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹുറൂബാക്കപ്പെട്ട തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നതിന് പുതിയ തൊഴിലുടമക്ക് സജീവവും പൂര്‍ണവുമായ മുസാനിദ് അക്കൗണ്ടും, അബ്ശിര്‍ അക്കൗണ്ടും ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. തൊഴിലുടമയുടെ പേരില്‍ ഗതാഗത നിയമ ലംഘനത്തിന് ചുമത്തിയ പിഴകള്‍ എല്ലാം അടച്ചു തീർക്കണ്ടേതാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക വിലക്കും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന മറ്റു അപേക്ഷകളും ഉണ്ടായിരിക്കരുത്. തൊഴിലാളിയുടെ പ്രൊഫഷന്‍ അംഗീകൃത ഗാര്‍ഹിക തൊഴിലായിരിക്കണം. പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് തൊഴിലാളി സമ്മതം നിർബന്ധമാണ്. ഇതിനു ശേഷം ഫീസ് അടക്കുകയും അബ്ശിര്‍ വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുമാണ് വേണ്ടത്.

    പ്രൊഫഷണല്‍ അന്തസ്സ് സംരക്ഷിക്കുകയും എല്ലാ കക്ഷികളുടെയും നടപടിക്രമങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്ന ഇലക്‌ട്രോണിക് പരിഹാരങ്ങളിലൂടെ തൊഴില്‍ വിപണി വ്യവസ്ഥാപിതമാക്കാനും, അവകാശങ്ങളും കടമകളും കൈവരിക്കാനും, ഇഖാമ, തൊഴില്‍ നിയമ പാലനം വര്‍ധിപ്പിക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഹുറൂബാക്കപ്പെട്ട ഗാര്‍ഹിക തൊഴിലാളികളുടെ പദവി ശരിയാക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    domestic workers Electronic service Saudi
    Latest News
    കേരള പിറവി; വിപുലമായ ആഘോഷ പരിപാടികളുമായി ഇന്ത്യൻ കൾച്ചറൽ സെന്റർ
    27/10/2025
    ഫിൻലാന്റുമായി കൈ കോർക്കാൻ ഇന്ത്യ, സ്റ്റബിന്റെ പ്രസംഗം ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരം
    27/10/2025
    പ്രൗഢ സദസ് സാക്ഷി, സിഫ് ചാമ്പ്യൻസ് ലീഗ് ഫിക്സ്ചർ പ്രകാശനവും ട്രോഫി അനാവരണവും നടന്നു
    27/10/2025
    കലൂര്‍ സ്‌റ്റേഡിയത്തില്‍ അനധികൃത മരംമുറി; മെസ്സിയുടെ പേരില്‍ ദുരൂഹ ബിസിനസ് ഡീല്‍ നടന്നുവെന്ന ഗുരുതര ആരോപണവുമായി ഹൈബി ഈഡന്‍ എംപി
    27/10/2025
    ‘മെസ്‌പോണം 2025’; പൊന്നാനി എംഇഎസ് കോളേജ് അലുംനി ഓണാഘോഷം സംഘടിപ്പിച്ചു
    27/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version