റിയാദ്- എടപ്പാൾ മാളിയേക്കൽ വീട്ടിൽ പരേതനായ അലിയുടെ മകൻ അബ്ദുള്ളക്കുട്ടി (54) സൗദിയിലെ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മുപ്പതു വർഷമായി പ്രവാസിയായ അബ്ദുള്ളക്കുട്ടി റിയാദ് അൽ ഖർജ് റോഡിലെ സൗദി ട്രിപ്പ് എന്ന കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.. ജനാസ നാട്ടിൽ കൊണ്ട് പോകുന്നതിനു വേണ്ടി റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചുവരുന്നുണ്ട്.
മാതാവ്- ബീവാത്തു കുട്ടി. ഭാര്യ സാബിറ, മക്കൾ: നൂറ, ജാസ്മിൻ, റാഷിദ്. സഹോദരങ്ങൾ :ഫാത്തിമ, ആയിഷ, മുഹമ്മദ്, അഷ്റഫ് (റിയാദ്), മൊയ്തു (റിയാദ്), ഇബ്രാഹിം. മരുമകന്:സയ്ദ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group