ജിസാന്‍ – ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ശുഖൈഖിന് തെക്ക് ദേശീയ ഭൂകമ്പ ശൃംഖല നിലയങ്ങള്‍ വഴി ഭൂകമ്പം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇന്നലെ ഉച്ചക്ക് 12.30 ന് ആണ് റിക്ടര്‍ സ്കെയിലില്‍ 2.5 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നും ഭൂകമ്പം യാതൊരുവിധ അപകടങ്ങള്‍ക്കും കാരണമായിട്ടില്ലെന്നും തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group