റിയാദ്- സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തു. റിയാദ്, ഹായിൽ മേഖലകളിൽനിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആംഫെറ്റാമൈൻ, മെത്താംഫെറ്റാമൈൻ (ഷാബു) എന്നീ മയക്കുമരുന്നുകളും മെഡിക്കൽ നിയന്ത്രണത്തിന് വിധേയമായ ഗുളികകളും സ്വീകരിക്കുന്നതിലും കടത്തുന്നതിലും ഏർപ്പെട്ടിരിക്കുന്ന ക്രിമിനൽ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ 37 പേർ സൗദി പൗരൻമാരാണ്. ആഭ്യന്തര, ദേശീയ ഗാർഡ്, പ്രതിരോധം, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.
എത്യോപ്യ, സിറിയ എന്നീ രാജ്യങ്ങളിലെ പ്രവാസികളും അറസ്റ്റിലായവരിലുണ്ട്. മയക്കുമരുന്ന് വിൽപ്പനക്കാരെയും അവരെ സഹായിക്കുന്നവരെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group