തബൂക്ക് – ഡ്രോൺ ഉപയോഗിച്ച് അതിർത്തി വഴി സൗദിയിലേക്ക് കടത്തിയ മയക്കുമരുന്ന് ശേഖരം അതിർത്തി സുരക്ഷാ സേന പിടികൂടി. തബൂക്ക് പ്രവിശ്യയിലെ ഹഖ്ൽ സെക്ടർ ബോർഡർ ഗാർഡിനു കീഴിലെ തീരദേശ പട്രോളിംഗ് വിഭാഗമാണ് ഡ്രോൺ ഉപയോഗിച്ച് 41,000 ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം വിഫലമാക്കിയത്. പ്രാരംഭ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി, പിടിച്ചെടുത്ത മരുന്നുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
മയക്കുമരുന്ന് കടത്ത്, വിതരണ ശ്രമങ്ങളെ കുറിച്ച വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999, 994 എന്നീ നമ്പറുകളിലും, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്‌സ് കൺട്രോൾ ഹോട്ട്‌ലൈൻ ആയ 995 എന്ന നമ്പറിലും, ഇമെയിൽ വിലാസത്തിലും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്ത്, വിതരണ ശ്രമങ്ങളെ കുറിച്ച് നൽകുന്ന എല്ലാ വിവരങ്ങളും പൂർണ്ണമായും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യും. വിവരം നൽകുന്നവർ യാതൊരുവിധ ഉത്തരവാദിത്തവും വഹിക്കേണ്ടിവരില്ലെന്നും സുരക്ഷാ വകുപ്പുകൾ വ്യക്തമാക്കി.



