Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ഗൾഫ് ഇന്നലെ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്, വ്യോമപാത ഇങ്ങിനെ അടക്കുന്നത് അപൂർവ്വം
    • ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    • നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    • ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    • സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    പുണ്യസ്ഥലങ്ങളില്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    drone
    പുണ്യസ്ഥലങ്ങളില്‍ അഗ്നിശമന, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ ഡ്രോണ്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഈ വര്‍ഷത്തെ ഹജിനുള്ള സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സംവിധാനങ്ങളുടെ ഭാഗമായി കൃത്രിമബുദ്ധി ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഫാല്‍ക്കണ്‍ (സഖ്ര്‍) എന്ന് പേരിട്ട അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഉയര്‍ന്ന പ്രദേശങ്ങളിലും, എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലും അഗ്നിശമന, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഡ്രോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. ഏറെ ഉയര്‍ന്ന ഉയരത്തില്‍ 12 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഈ ഡ്രോണിന് 40 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയും.

    മള്‍ട്ടി പര്‍പ്പസ് അഗ്നിശമന സംവിധാനം, രക്ഷാപ്രവര്‍ത്തനം, നിയന്ത്രണം, സുരക്ഷാ സംവിധാനങ്ങള്‍, തെര്‍മല്‍ ക്യാമറകള്‍, അപകട സ്ഥലത്തിന്റെ തത്സമയ സംപ്രേക്ഷേണം എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഡ്രോണിനെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററുമായി ബന്ധിപ്പിക്കാനും കഴിയും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഉയര്‍ന്ന കെട്ടിടങ്ങള്‍, വ്യാവസായിക കേന്ദ്രങ്ങള്‍, അപകടകരമായ വസ്തുക്കള്‍ അടങ്ങിയ സ്ഥലങ്ങള്‍, തിരക്കേറിയ പ്രദേശങ്ങള്‍, കാട്ടുതീ എന്നിവിടങ്ങളില്‍ ഫാല്‍ക്കണ്‍ ഡ്രോണിന് ഒന്നിലധികം ഉപയോഗങ്ങളുണ്ട്. ഉയര്‍ന്ന പ്രതികരണ വേഗത, ഉദ്യോഗസ്ഥര്‍ക്കുള്ള അപകടസാധ്യത കുറക്കല്‍, തത്സമയ ഇമേജിംഗ് വഴി തീരുമാനമെടുക്കാനുള്ള പിന്തുണ എന്നിവയും ഇതിന്റെ സവിശേഷതകളാണ്.


    ഹജിനിടെ പുണ്യസ്ഥലങ്ങളില്‍ മരുന്നുകളും മെഡിക്കല്‍ വസ്തുക്കളും വേഗത്തില്‍ എത്തിക്കാന്‍ ആരോഗ്യ മന്ത്രാലയവും ഇത്തവണ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ സേവനങ്ങള്‍ ത്വരിതപ്പെടുത്താനും അടിയന്തിര സാഹചര്യങ്ങളോടുള്ള പ്രതികരണം മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചത്. മരുന്നുകളുടെ ഡെലിവറി സമയം ഒന്നര മണിക്കൂറില്‍ നിന്ന് വെറും ആറ് മിനിറ്റായി കുറക്കാന്‍ പുതിയ സേവനം ഫലപ്രദമായി സഹായിക്കുന്നു. ഇത് ഹജ് സീസണില്‍ മെഡിക്കല്‍ ലോജിസ്റ്റിക്കല്‍ പിന്തുണയുടെ വേഗതയില്‍ ഗുണപരമായ മാറ്റം വരുത്തുന്നു. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും അവശ്യ സാധനങ്ങള്‍ എത്രയും വേഗം ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള സാങ്കേതിക, സ്മാര്‍ട്ട് പരിഹാരങ്ങളുടെ ഉപയോഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    ഗൾഫ് ഇന്നലെ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്, വ്യോമപാത ഇങ്ങിനെ അടക്കുന്നത് അപൂർവ്വം
    24/06/2025
    ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    24/06/2025
    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    24/06/2025
    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    24/06/2025
    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version