റാബിക് – കെഎംസിസി മെമ്പറും പാണ്ടിക്കാട് കൊടശ്ശേരി സ്വദേശിയുമായ ഏരുന്നൻ അലിയാർ (56) റാബികിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഗൾഫ് പവർ ഇന്റർനാഷണൽ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഇന്നലെ രാവിലെ ജോലി സ്ഥലത്ത് നിന്നും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് റാബിക് അൽ ദിരീസ് ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് റാബിക് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. അലിയാറുടെ കുടുംബം ഇന്ന് നാട്ടിൽ നിന്നും വരാനിരിക്കുകയായിരുന്നു. മയ്യിത്ത് റാബിക് ജനറൽ ഹോസ്പിറ്റലിൽ. റാബിക് കെഎംസിസി വെൽഫെയർ വിങ്ങും, മുഹമ്മദ് കുട്ടി പാണ്ടിക്കാടും അലിയാരുടെ സഹോദരങ്ങളും നാട്ടുകാരും സഹായത്തിനായി കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group