റിയാദ്: പ്രമുഖ ഗവേഷകനും കാലിക്കറ്റ് സർവകലാശാല അധ്യാപകനുമായ ഡോക്ടർ സുബൈർ മേടമ്മൽ. റിയാദ് അന്താരാഷ്ട്ര ഫാൽക്കണ്‍ കോൺഫറൻസിൽ പ്രഭാഷകനായി എത്തി. ഫാൽക്കണ്‍ പക്ഷികളുടെ രോഗ നിർണ്ണയത്തിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ എന്ന വിഷയത്തിലാണ് പ്രഭാഷണം. കിങ്ങ് സൗദ് യൂണിവേഴ്സിറ്റി യും സൗദി ഫാൽക്കൺ ക്ലബ്ബും യോജിച്ചു നടത്തിയ ഫാൽക്കൺ ശില്പ ശാലയിൽ ഡോക്ടർ സുബൈർ മേടമ്മൽ പ്രഭാഷണം നടത്തി.
കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഫേൽക്കണുകളുടെ രോഗ നിർണ്ണയവും രോഗ വർഗ്ഗീകരണവും എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണം. വൈറസ്, ബാക്റ്റീരിയ, ഫങ്കസ്, പ്രോട്ടോസൊവ തുടങ്ങി രോഗാണുക്കൾ മൂലം ഫാൽക്കണുകൾക്കുണ്ടാകുന്ന രോഗങ്ങളെ അവയുടെ രോഗ ലക്ഷണങ്ങൾ കൃത്രിമ ബുദ്ധി ഉപയോഗിച്ച് നൂതന സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തി അവയെ രോഗ പ്രതിരോധ ശക്തിയുള്ളതാക്കി തീർക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഡോക്ടർ സുബൈർ പറഞ്ഞു.
വിവിധ രോഗങ്ങളുടെ വർഗ്ഗീകരണവും അതിനനുസരിച്ചു ഫേൽക്കണുകളെ രോഗം. വരാതെ സംരക്ഷിക്കാനും, പരിരക്ഷിക്കാനും കൃത്രിമ ബുദ്ധി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് ഡോക്ടർ സുബൈർ വിശദീകരിച്ചത്. കിങ്ങ് സൗദ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഓഫ് എക്സലൻസ് ബയോടെക് നോളജി യിലെ വിദ്യർഥികളും അധ്യാപകരെയും കൂടാതെ യൂണിവേഴ്സിറ്റി യിലെ വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികളും ശില്പശാലയിൽ പങ്കെടുത്തു. ലോകത്തിലെ എഴുപതോളം രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന
ശില്പശാലയിൽ ഏക ഇന്ത്യൻ പ്രതിനിധിയാണ് ഡോക്ടർ സുബൈർ മേടമ്മൽ.ഒക്ടോബർ 3 മുതൽ 12 വരെ റിയാദിലെ മൽഹമിൽ ആണ് കിംഗ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവൽ നടക്കുന്നത്. 70 രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ വലിയ ജനപങ്കാളിത്തമാണുള്ളത്.
തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഡോ.സുബൈര്‍ മേടമ്മല്‍ കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനും അന്തർ ദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോഡിനേറ്ററും കൂടിയാണ് .