ജിദ്ദ: ഷറഫിയ്യ റയാന് ഏരിയ കെഎംസിസി ഇഫ്താര്‍ സംഗമവും, തിരുവനന്തപുരം അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ നാരി പുരസ്ക്കാരത്തിന് അര്‍ഹയായ ഡോ. വിനീത പിള്ളയെ ആദരിക്കലും നടത്തി. പ്രവാസികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന കെഎംസിസി നടത്തികൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് ഡോ. വിനീത പിള്ള പറഞ്ഞു.
ഷറഫിയ്യ ഫദ്ല് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ സംഗമത്തില്പി.സി.എ.റഹ്മാന് (ഇണ്ണി) അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി സ്പോട്സ് വിംഗ് ചെയര്മാന് ബേബി നീലാംബ്ര, മലപ്പുറം, പാലക്കാട് ജില്ലാ പ്രസിഡന്റുമാരായ ഇസ്മയില്‍ മുണ്ട്പറമ്പ്, ടി.പി. ശുഐബ്, ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുബൈര്‍ വട്ടോളി, ജില്ലാ സെക്രട്ടറി അബുട്ടി പള്ളത്ത്, മമ്മു നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബേബി നീലാംബ്ര ഡോ: വിനീതക്ക് മെമന്റോ കൈമാറി. ഡോ:സഫ്ന, ജാബിര്‍ ചങ്കരത്ത്, സജ്ന ശുഐബ്, അഫ്സല് മലപ്പുറം, റഫീഖ് തുവ്വൂര്‍, ഡോ. താലീസ്, നിസാര്‍ കല്ലട, സാജിദ് ബാബു പൂങ്ങോട്, സലീം പാറപ്പുറത്ത്, സമീര്‍ മലപ്പുറം, സുനൈന സുബൈര്‍, മുഹ്സിന കുഞ്ഞിമുഹമ്മദ്, അഫീഫ, അനീഷാ സാബിര്‍, ഷൗഫല്‍ കരുളായ്, സുനീറാ ഇസ്മയില്‍, ചിഞ്ചു എറണാകുളം, രേഷ്മ, ഇന്ദു വണ്ടൂര്‍, ഫൗസിയ തിരുവനന്തപുരം, ജംഷീന ശിഹാബ്, സജ്ന ഉമ്മര്‍, മഹ്മൂദ് വണ്ടൂര്‍, നസീര്‍ വാണിയംമ്പലം, ഇബ്രാഹീം മോങ്ങം, സാബു നിലമ്പൂര്‍, സലീന കോഴിക്കോട്, നദീറ ആലപ്പുഴ, സനു, സെല്‍വി എന്നിവര്‍ ഇഫ്ത്താര്‍ സംഗമത്തിന് നേതൃത്വം നല്കി. ഫാത്തിമ്മ ഷഹ്റ, ഫാത്തിമ്മ അലീസ എന്നീ കൊച്ചു ഗായികമാര്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ ഗാനങ്ങള്‍ ആലപ്പിച്ചു. മജീദ് അഞ്ചച്ചവിടി സ്വാഗതവും സാബിര്‍ പാണക്കാട് നന്ദിയും പറഞ്ഞു. ഫാഷ് മുനീര്‍ ഖിറാഅത്ത് നടത്തി.