ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പലായി ഡോ. മുഹമ്മദ് ഇമ്രാന് ചാർജെടുത്തു. ഭരണ സമിതി ചെയര്‍പേഴ്സൺ ഡോ. ഹേമലതയുടെ നേതൃത്വത്തിൽ പുതിയ പ്രിന്‍സിപ്പലിനെ വരവേറ്റു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. ഫര്ഹീന് അമീന താഹ, ഡോ. പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്, ഡോ. മുഹമ്മദ് അബ്ദുല്‍ സലീം, വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹത്തുന്നിസ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഡോ. ഇമ്രാനെ സ്വീകരിച്ചു. ജിദ്ദ സ്കൂളില്‍ അധ്യാപകനായും ഹെഡ്മാസ്റ്ററായും ഇദ്ദേഹം മുമ്പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ പ്രിന്‍സിപ്പലായിരിക്കെയാണ് ജിദ്ദ സ്കൂളില്‍ പുതിയ നിയമനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group