ജിദ്ദ – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. സൗദി വിദേശ മന്ത്രിയുമായി അമേരിക്കന്‍ വിദേശ മന്ത്രി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
ഗാസ വെടിനിര്‍ത്തലുമായും ബന്ദി കൈമാറ്റവുമായും ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡന് മുന്നോട്ടുവെച്ച നിര്‍ദേശം അടക്കം ഗാസയിലെ പുതിയ സംഭവവികാസങ്ങളും സുഡാനിലെ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group