ദമാം- അനുമതിയില്ലാതെ പൊതുപരിപാടി നടത്തിയ കേസിൽ അഞ്ചു മലയാളികളെ ദമാമിൽനിന്ന് നാടുകടത്തി. ഇക്കഴിഞ്ഞ സെപ്തംബറിൽ ദമാമിൽ പരിപാടി സംഘടിപ്പിച്ച കേസിലാണ് അഞ്ചു പേരെ പോലീസ് പിടികൂടി കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റി അയച്ചത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം സ്വദേശികളടക്കമുള്ളവരെയാണ് രണ്ടു മാസത്തെ ജയിൽ വാസത്തിന് ശേഷം കയറ്റി അയച്ചത്. നബിദിനവുമായി ബന്ധപ്പെട്ട ചടങ്ങാണ് നടത്തിയിരുന്നത്. പരിപാടി സംഘടിപ്പിച്ച നാലു പേരും വേദി ഒരുക്കാൻ സഹായിച്ച ഒരാളുമാണ് നടപടി നേരിട്ടത്.
സൗദിയിൽ പൊതുപരിപാടികൾ നടത്തുന്നവർ അധികൃതരിൽനിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന് സാമൂഹ്യപ്രവർത്തകർ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയാൽ കർശനമായ നടപടി നേരിടേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group