Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • മക്കള്‍ക്ക് ഭക്ഷണത്തിനായി പോയ പിതാവിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നു; അനാഥരായത് ആറ് കുട്ടികള്‍
    • കാര്യവട്ടം സ്റ്റേഡിയത്തിന് ലോക കപ്പ് വേദി സാധ്യത ഇല്ലാതായി, കാരണമായത് പരിപാലനത്തിലെ ഗുരുതര വീഴ്ച
    • ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഗാസയിലെ ഡോക്ടറും മരണത്തിന് കീഴടങ്ങി
    • പി.എസ്.സി സൗജന്യ പരീക്ഷാ പരിശീലനം
    • ഒരു വർഷം രണ്ടു ബലിപെരുന്നാളും ഒരു ചെറിയ പെരുന്നാളും, മൂന്നു പെരുന്നാളുകളുള്ള അത്യപൂർവ വർഷം വരുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ജിദ്ദ ഫെസ്റ്റിൽ ഡബ്സിയുടെ പ്രോഗ്രാമിനെതിരെ കടുത്ത വിമർശനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- കഴിഞ്ഞ ദിവസം ജിദ്ദ സീസണിനോടനുബന്ധിച്ച് നടത്തിയ ഇന്ത്യാ ഫെസ്റ്റിൽ മലയാളി റാപ്പ് ഗായകൻ ഡെബ്സി നടത്തിയ പരിപാടിക്കെതിരെ പ്രവാസികൾക്കിടയിൽനിന്ന് കടുത്ത വിമർശനം. ജിദ്ദ ഫെസ്റ്റിൽ അന്നേ ദിവസം നടന്ന മറ്റു പരിപാടികളുടെ ശോഭ കെടുത്തുന്നതായിരുന്നു ഡെബ്സിയുടെ പ്രോഗ്രാം എന്നതാണ് വിമർശനത്തിന്റെ കാതൽ. ഇന്ത്യയിലെ പ്രമുഖ യുവ ഗായകനും റിയാലിറ്റി ഷോ വിന്നറുമായ സൽമാൻ അലിയുടെ ഗാനങ്ങൾക്ക് ശേഷം, അവസാനത്തെ ഇനമായിരുന്നു ഡബ്സിയുടെ പരിപാടി. അതേസമയം, ഡബ്സിയെ കാത്തിരുന്ന മലയാളികൾ അടക്കമുള്ള കലാപ്രേമികൾക്ക് നിരാശ നൽകിയാണ് ഡബ്സി മടങ്ങിയത് എന്നാണ് പ്രവാസികൾ ആരോപിക്കുന്നത്.

    ഡബ്സിക്ക് വേണ്ടി കാണികൾക്കിടയിൽനിന്ന് നേരത്തെ തന്നെ മുറവിളി ഉയർന്നിരുന്നു. പ്രോഗ്രാമിലെ അവസാന ഇനം ഡബ്സിയുടെ റാപ്പ് ഗാനമായിരുന്നു. രാത്രി പന്ത്രണ്ടുമണിയോടെയാണ് ഡബ്സി വേദിയിൽ എത്തിയത്. ആ സമയത്തും ഡബ്സിയെ കേൾക്കാനായി കലാസ്വാദകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തൊട്ടുമുമ്പ് നടന്ന പരിപാടിക്കിടയിലും ആളുകൾ ഡബ്സി, ഡബ്സി എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇവരെയെല്ലാം നിരാശപ്പെടുത്തുന്ന തരത്തിലായിരുന്നു തുടർന്നുള്ള പ്രോഗ്രാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, റാപ്പ് ഗാനങ്ങൾക്ക് പറ്റിയ തരത്തിലുള്ള ഓഡിയൻസോ സ്റ്റേജോ അല്ല ജിദ്ദയിൽ ഒരുക്കിയിരുന്നത് എന്ന വിമർശനവമുണ്ട്. ആരാധകർക്കിടയിൽ അവരുടെ ആവേശത്തിൽ അവതരിപ്പിക്കുന്ന ഡബ്സിയുടെ പരിപാടി വൻ വിജയമാകാറുണ്ട്. ജിദ്ദയിലെ പരിപാടിയിൽ റാപ്പർക്ക് സ്റ്റേജിൽനിന്നിറങ്ങി ആരാധകർക്കിടയിലേക്ക് എത്താനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. ആരാധകരും ഡബ്സിയും തമ്മിൽ ഏറെ ദൂരമുണ്ടായിരുന്നു. പരിപാടി ജനത്തെ ആവേശത്തിലാറാടിക്കാതിരിക്കാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു ഇത് എന്നും വാദമുണ്ട്.

    ജിദ്ദ ഫെസ്റ്റിൽ സൽമാൻ അലിയുടെ ഗാനത്തിനൊപ്പം ചുവടുവെക്കുന്ന ആരാധകർ.

    യുവജനങ്ങൾക്കിടയിൽ ഏറെ ആരാധകരുള്ള റാപ്പറാണ് ഡബ്സി. നിരവധി സിനിമകളിൽ ഹിറ്റ് പാട്ടുകൾ ഡബ്സിയുടേതായുണ്ട്. യുവാക്കളെ ആവേശം കൊള്ളിക്കുന്ന പാട്ടുകളാണ് ഡബ്സിയുടേതായി പുറത്തുവന്നവയിൽ ഏറെയും.

    ഏറ്റവും ഒടുവിൽ നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തിയ മ്യൂസിക് ആല്‍ബം ‘ഹബീബീ ഡ്രിപ്പി’ൽ ഡബ്സി ഒരുക്കിയ ഗാനവും വൈറലായിരുന്നു. സ്‌റ്റൈലിഷ് ലുക്കില്‍, വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നിവിന്‍ പോളി ഈ ഗാനത്തില്‍ എത്തിയിരിക്കുന്നത്. ഗള്‍ഫിലാണ് ഈ ഗാനം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Debzee
    Latest News
    മക്കള്‍ക്ക് ഭക്ഷണത്തിനായി പോയ പിതാവിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നു; അനാഥരായത് ആറ് കുട്ടികള്‍
    03/06/2025
    കാര്യവട്ടം സ്റ്റേഡിയത്തിന് ലോക കപ്പ് വേദി സാധ്യത ഇല്ലാതായി, കാരണമായത് പരിപാലനത്തിലെ ഗുരുതര വീഴ്ച
    03/06/2025
    ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഗാസയിലെ ഡോക്ടറും മരണത്തിന് കീഴടങ്ങി
    03/06/2025
    പി.എസ്.സി സൗജന്യ പരീക്ഷാ പരിശീലനം
    03/06/2025
    ഒരു വർഷം രണ്ടു ബലിപെരുന്നാളും ഒരു ചെറിയ പെരുന്നാളും, മൂന്നു പെരുന്നാളുകളുള്ള അത്യപൂർവ വർഷം വരുന്നു
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version